ഇന്നത്തെ വിശുദ്ധന്‍: ജറുസലേമിലെ വി. സിറിള്‍
ജറുസലേമില്‍ ജനിച്ചുവളര്‍ന്ന സിറിള്‍ നല്ല വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു. ഒരു പുരോഹിതനായി തീര്‍ന്ന സിറിളിനെ ജറുസലേമിലെ മെത്രാന്‍ പുതുതായി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നവരെ പഠപ്പിക്കുന്ന ചുമതല ഏല്‍പിച്ചു. അദ്ദേഹം രചിച്ച കാറ്റക്കെസിസ് ഇന്നും പ്രസക്തമായ ഗ്രന്ഥമാണ്. അദ്ദേഹം പിന്നീട് ജെറുസലേമിലെ ബിഷപ്പായി തീര്‍ന്നു. അല്പകാലത്തേക്ക് ആരിയനിസം എന്ന പാഷണ്ഡതയുടെ പേരില്‍ സിറിലിന് കുറ്റാരോപണം നേരിടേണ്ടി വന്നെങ്കിലും പിന്നീട് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. 381 ലെ നിക്കയാ സൂനഹദോസില്‍ വച്ച് അദ്ദേഹം പിതാവും ക്രിസ്തുവും ഒരു സത്തയില്‍ നിന്നാണെന്ന് അദ്ദേഹം അംഗീകരിച്ചു. 1822 ല്‍ അദ്ദേഹത്തെ സഭ വേദപാരംഗതന്‍ ആയി പ്രഖ്യാപിച്ചു. മാര്‍ച്ച് 18നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.
ജറുസലേമിലെ വി. സിറിള്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.