ഇന്നത്തെ വിശുദ്ധന്‍: വി. ക്ലെമെന്റ് മേരി ഹോഫ്‌ബോര്‍

റിഡെംപ്റ്ററിസ്റ്റ് സഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് വിളിക്കാവുന്ന വിശുദ്ധനാണ് ക്ലെമെന്റ് മേരി. ആ സഭയെ ആല്‍പസ് പര്‍വതത്തിനപ്പുറത്തേക്ക് വളര്‍ത്തയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ്. മൊറാവിയയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ജോണ്‍ ഒരു പുരോഹിതനാകാന്‍ ആഗ്രഹിച്ചെങ്കിലും പഠിക്കാന്‍ അദ്ദേഹത്തിന് പണമുണ്ടായിരുന്നില്ല. ദൈവപരിപാലനയിലൂടെ അദ്ദേഹത്തിന് ഒരു ആശ്രമത്തിലെ ബേക്കറിയില്‍ ജോലി ലഭിക്കുകയും അദ്ദേഹം ലത്തീന്‍ സ്‌കൂളിലെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു. ചില സന്മസുള്ളവരുടെ സഹായത്താല്‍ റോമിലേക്ക് പോയി അദ്ദേഹം വി. അല്‍ഫോണ്‍സൂസ് ലിഗോരിയുടെ സഭയില്‍ ചേര്‍ന്നു. 1785 ല്‍ അദ്ദേഹം പുരോഹിതനായി. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ വഴി വിയെന്നയുടെ അപ്പോസ്തലന്‍ എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു.

വി. ക്ലെമെന്റ് മേരി ഹോഫ്‌ബോര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles