ഇന്നത്തെ വിശുദ്ധന്‍: വി. അൽഫോൻസുസ് ലിഗോരി
July 31 – വി. അൽഫോൻസുസ് ലിഗോരി
സന്മാർഗ ദൈവശാസ്ത്രത്തിന്റെ മധ്യസ്ഥനാണ് വി. അൽഫോൻസുസ് ലിഗോരി. തന്റെ ജീവിതകാലത്ത് ജാൻസെനിസം എന്ന പാണ്ഡതയുടെ പിടിയിൽ നിന്ന് സന്മാർഗ ദൈവശാസ്ത്രത്തെ മോചിപ്പിക്കാൻ അശ്രാന്ത പരിശ്രമം ചെയ്ത വ്യക്തിയാണ് വി. ലിഗോരി. 16 ാം വയസ്സിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്ന് ലിഗോരി കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. പുരോഹിതനായതിനു ശേഷം അദ്ദേഹം അജപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. 1732 ൽ ലിഗോരി റിഡെംപ്ടറിസ്റ്റ് സന്ന്യാസ സഭയ്ക്ക് രൂപം നൽകി. 66 ാമത്തെ വയസ്സിൽ അദ്ദേഹം ബിഷപ്പായി നിയമിതനായി. 71 ാമത്തെ വയസ്സിൽ അദ്ദേഹം വാതത്തിന്റെ ബുദ്ധിമുട്ടുകൾ മൂലം ഏറെ സഹിച്ചു. വലിയ ആത്മീയ പരീക്ഷകളിലൂടെ അദ്ദേഹം തന്റെ അന്ത്യകാലം കടന്നു പോയി ഗ്ലോറീസ് ഓഫ് മേരി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ്.
വി. അൽഫോൻസുസ് ലിഗോരി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.