വി. ആര്‍ബര്‍ട്ട് ഷ്മിലോവ്‌സ്‌കി
പോളണ്ടിലെ ക്രാക്കോയുടെ സമീപമുള്ള ഇഗോലോമിയയിലാണ് ആല്‍ബര്‍ട്ട് ജനിച്ചത്. ആദം എന്നായിരുന്നു മാമ്മോദീസാ പേര്. 1864 ല്‍ ആദത്തിന് ഒരു യുദ്ധത്തില്‍ പരിക്ക് പറ്റുകയും തല്ഫലമായി ഇടതു കാല്‍ മുറിച്ചു കളയേണ്ടി വരികയും ചെയ്തു. ചിത്രരചനയില്‍ അഗാധമായ കഴിവുണ്ടായിരുന്ന ആദം വാര്‍സോയിലെ പഠനത്തിന് ശേഷം മടങ്ങി വന്ന് ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്നു. 1888 ല്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയിലെ സഹോദരന്‍മാര്‍ എന്ന പേരില്‍ ഒരു സഭ സ്ഥാപിക്കുകയും സ്വന്തം പേര് ആര്‍ബര്‍ട്ട് എന്നാക്കി മാറ്റുകയും ചെയ്തു. ഭവനരഹിതര്‍ക്കു വേണ്ടിയാണ് അവര്‍ സേവനം ചെയ്തത്. പിന്നീട് ആല്‍ബെര്‍ട്ടൈന്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ ഒരു സമൂഹവും അദ്ദേഹം സ്ഥാപിച്ചു.