എന്തു കൊണ്ടാണ് കൂദാശകള്‍ നമ്മെ വിശുദ്ധീകരിക്കാത്തത് എന്ന് ഈശോ വ്യക്തമാക്കുന്നു
(മരിയ വാള്‍ത്തോര്‍ത്തയ്ക്ക് യേശു വെളിപ്പെടുത്തിയത്)
എന്തുകൊണ്ടാണ് പരിശുദ്ധ കുർബാന, ദിവ്യകാരുണ്യം, കുമ്പസാരം എന്നിവ നിങ്ങളെ വേണ്ടവിധത്തിൽ വിശുദ്ധീകരിക്കാത്തത്? കാരണം,നിങ്ങൾക്ക് അവയെല്ലാം ഒരു ബാഹ്യ ചടങ്ങു മാത്രം. നിങ്ങൾ എന്റെ വചനം ശ്രവിച്ച് അവയെ ഫലപ്രദമാക്കാൻ ശ്രമിക്കുന്നില്ല എന്നുള്ളതുകൊണ്ട്.അതിലും കഷ്ടം ആയിരിക്കുന്നത് ഉയരങ്ങളിൽ നിന്ന് ഞാൻ അയയ്ക്കുന്ന വാക്കുകളെ നിങ്ങൾ ഞെരിച്ചു കളയുന്നു. നിങ്ങളെ ശാസിക്കാനും പ്രകാശിപ്പിക്കുവാനും തരുന്ന വാക്കുകളെ നിങ്ങൾ കെടുത്തിക്കളയുന്നു.നിങ്ങളുടെ മന്ദോഷ്ണത, കപട ഭക്തി, ഗൗരവം എന്ന് പറയാവുന്ന പാപങ്ങൾ എന്നിവകൊണ്ട് നിർജീവം ആക്കുന്നു.
നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല; അതാണ് പ്രശ്നം.സ്നേഹം എന്നു പറയുന്നത് വല്ലപ്പോഴും മര്യാദയ്ക്ക് വേണ്ടി ഒരു സന്ദർശനം ചടങ്ങായി മാത്രം നടത്തുന്നതല്ല.സ്നേഹിക്കുക എന്നത് ഐക്യപ്പെട്ട ആത്മാവുമായി ജീവിക്കുക എന്നുള്ളതാണ്. മറ്റൊരു ആത്മാവിന് പോഷണം ആയിരിക്കുന്ന ഒരേ അഗ്നിയാൽ മാത്രം ജ്വലിച്ച് ജീവിക്കുക എന്നതാണ്.ആ ഇഴുകി ചേരലിൽ പരസ്പരധാരണയും ഉണ്ടാകുന്നു.
ഇനി ഞാൻ ദൂരെ നിന്നല്ല, ആകാശത്തിന്റെ ഉന്നതങ്ങളിൽ നിന്നല്ല സംസാരിക്കുന്നത്.ഞാനും എന്റെ കൂടെ പിതാവും അരൂപിയും- കാരണം ഞങ്ങൾ ഒന്നാണ് -എന്നെ സ്നേഹിക്കുന്ന ഹൃദയത്തിൽ ഞാൻ വസിക്കുന്നു. എന്റെ വാക്ക് പിന്നീട് ഒരു നിമന്ത്രണം മാത്രം ആയിരിക്കുകയില്ല ;മുഴുവൻ ശബ്ദത്തിൽ ആയിരിക്കും ;വല്ലപ്പോഴും മാത്രം ആയിരിക്കുകയില്ല; തടസ്സമില്ലാതെ ആയിരിക്കും. അപ്പോൾ ഞാൻ ശരിക്കും നാഥൻ ആയിരിക്കും. ഇരുപത് നൂറ്റാണ്ടുകൾക്കുമുൻപ് ക്ഷീണം കൂടാതെ ജനക്കൂട്ടങ്ങളോട് പ്രസംഗിച്ച ഞാനാണ് ഇപ്പോൾ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത്. പ്രിയപ്പെട്ടവരായ ഇവർക്ക് എന്നെ ശ്രവിക്കേണ്ടത് എങ്ങനെ എന്നറിയാം. അവരിൽ എന്റെ കൃപാവരത്തിന്റെ പ്രവാഹങ്ങളെ ഞാൻ ഉളവാക്കുന്നു.
എത്രയധികം ജീവൻ നിങ്ങൾക്കു ഞാൻ നൽകുന്നു.യഥാർത്ഥമായ ജീവൻ, വിശുദ്ധമായ ജീവൻ, നിത്യമായ ജീവൻ, സന്തോഷമുള്ള ജീവൻ. എന്റെ വചനങ്ങൾ വഴി ;അവ പിതാവിന്റെയും വചനങ്ങളാണ്. അവ അരൂപിയുടെ സ്നേഹവുമാണ്. അതെ, എത്ര സത്യമായി ജീവന്റെ വൃക്ഷത്തിൽ നിന്നുള്ള പഴം ജയിക്കുന്നവന് ഞാൻ ഭക്ഷണമായി കൊടുക്കും!ഈ ഭൂമിയിൽ എന്റെ ആധ്യാത്മിക പ്രബോധനം ആയി അത് തരുവാൻ ഞാൻ ആരംഭിക്കുന്നു. എല്ലാവരും നശിച്ചു പോകാതിരിക്കുവാൻ അത് വീണ്ടും കൊടുക്കുന്നതിന് ഞാൻ തിരിച്ചു വരുന്നു. വരാനിരിക്കുന്ന ജീവിതത്തിൽ എന്റെ അസ്ഥിത്വം തന്നെ തന്നു കൊണ്ട് ഞാൻ എന്നേക്കും നിങ്ങളോടു കൂടെ ആയിരിക്കും. യഥാർത്ഥ ജീവൻ ഞാനാണ്.എന്റെ പ്രിയപ്പെട്ടവരെ,എന്നിൽ വസിക്കുവിൻ.നിങ്ങൾ മരണം രുചിക്കയില്ല. ”
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.