ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 11)
ദൈവം ദാനമായി നൽകിയ
കൃപയും സന്തോഷവും
ജീവിത വഴികളിൽ നഷ്ടപ്പെടുത്താതെ
തൻ്റെ പുത്രൻ ഭരമേല്പിച്ച മനുഷ്യ മക്കൾക്ക്,
സ്വർഗം തനിക്കു നൽകിയിരിക്കുന്ന
കൃപകളാൽ നിത്യസഹായമായ
പരിശുദ്ധ മറിയം.
ഒരുപാട് അസ്വസ്ഥതകൾക്ക് നടുവിലേക്കായിരുന്നു ക്രിസ്തു
മിഴി തുറന്നത്.
ക്രിസ്തുവിനെചേർത്തു പിടിച്ചിരുന്ന കരങ്ങൾ അമ്മ മറിയത്തിൻ്റെ തായിരുന്നു.
ആ കരങ്ങളിൽ നിന്നാണ് അവൻ സമാധാനത്തിൻ്റെ മുദ്രമോതിരം സ്വന്തമാക്കിയത്.
മറിയം മനുഷ്യ മക്കൾക്കെല്ലാം നിത്യസഹായകയാണ്.
അമ്മ മറിയത്തോടൊപ്പം യാത്ര ചെയ്തു തുടങ്ങുമ്പോൾ സമാധാനത്തിൻ്റെ സന്തോഷം നീയും അനുഭവിക്കും.
നിനക്കിനിയും ഒരു കൃപാപൂർണ്ണമായ ജീവിതത്തിലെത്താനായില്ലങ്കിൽ …..,
നീ എത്തിച്ചേരേണ്ട ഇടം
അമ്മ മറിയത്തിൻ്റെ മടിത്തട്ടാണ്.
അവൾ നിന്നെ കരങ്ങളിൽ വഹിക്കും….,
എല്ലാ തിന്മയിൽ നിന്നും നിനക്ക് സംരക്ഷണവലയമൊരുക്കും.
കാരണം അവൾ നിത്യസഹായകയാണ്.
ആ മടിത്തട്ടിൽ നീ മയങ്ങാൻ തുടങ്ങുമ്പോൾ
അവൾ നിനക്ക് കൃപയുടെയും സന്തോഷത്തിൻ്റെയും പൊൻപരാഗങ്ങൾ സ്നേഹപൂർവ്വം സമ്മാനിക്കും.
ക്രിസ്തുവിനെ വളർത്തിയ അമ്മയ്ക്ക് മാത്രമേ ….,
ക്രിസ്ത്യാനിയെയും വളർത്താൻ കഴിയൂ.
പരിശുദ്ധ കന്യകാമറിയത്തെ ചേർത്തു പിടിക്കാത്ത ക്രിസ്ത്യാനി….,
പടക്കളത്തിൽ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെയാണ്
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.