അമലോത്ഭവമാതാവിന്റെ ജപമാല
തിരുനാൾ ഡിസംബർ 8
1. ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ ! അങ്ങേ സർവ്വശക്തിയാൽ, അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തിൽ നിന്ന് കാത്തുരെക്ഷിച്ചതിനെക്കുറിച്ച് അങ്ങേയ്ക്ക് ഞാൻ സ്തോത്രം ചെയ്യുന്നു.
1 സ്വർഗ. 4 നന്മ.
(ഓരോ നന്മ….ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ.
1. ത്രിത്വ.
2. ആദിയും അറുതിയുമില്ലാത്ത പുത്രൻ തമ്പുരാനേ! അങ്ങേ ദിവ്യജ്ഞാനത്താൽ അങ്ങേ മാതാവായ എത്രയും പരിശുദ്ധ കന്യകാമറിയത്തെ ജന്മപാപത്തിൽനിന്ന് കാത്തുരെക്ഷിച്ചതിനെക്കുറിച്ച് അങ്ങേയ്ക്ക് ഞാൻ സ്തോത്രംചെയ്യുന്നു.
1 സ്വർഗ. 4 നന്മ.
(ഓരോ നന്മ….ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ. 1. ത്രിത്വ.
3. . ആദിയും അറുതിയുമില്ലാത്ത പരിശുദ്ധാരൂപിയെ അങ്ങേ സ്നേഹത്താൽ അങ്ങേ മണവാട്ടിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തിൽ നിന്ന് കാത്തുരക്ഷിച്ചതിനെക്കുറിച്ച് അങ്ങേയ്ക്ക് ഞാൻ സ്തോത്രം ചെയ്യുന്നു.
1 സ്വർഗ. 4 നന്മ.
(ഓരോ നന്മ….ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ. 1. ത്രിത്വ.
വിശുദ്ധ യൗസേപ്പിതാവിന്റെ ശുദ്ധതയുടെ സ്തുതിയ്ക്കായി. 1ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.