റൊഹിന്ക്യകള്ക്ക് സഹായവാഗ്ദാനവുമായി ക്രൈസ്തവ നേതാക്കള്‍

ധാക്ക: മനുഷ്വത്യഹീനമായി ഒറ്റപ്പെടുത്തപ്പെട്ട് ക്യാംപുകളില്‍ കഴിയുന്ന റൊഹിന്ക്യകളെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ക്രൈസ്തവ നേതാക്കള്‍.
ബംഗ്ലാദേശിലെ മുതിര്‍ന്ന ക്രിസ്ത്യന്‍ നേതാക്കളും കാരിത്താസ് ഇന്റര്‍നാഷനലുമാണ് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസ്ദുസ്മാന് ഖാനെ കണ്ട് കോക്സ് ബസാര്‍ ക്യാംപുകളില്‍ കഴിയുന്ന റൊഹിന്ക്യകളെ തങ്ങള്‍ക്ക് ഏതു വിധം സഹായിക്കാന്‍ കഴിയും എന്ന് ആരാഞ്ഞത്.
കോക്സ് ബസാറിലെ റൊഹിന്ക്യ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ സഹായ ഹസ്തവുമായ ആഭ്യന്തര മന്ത്രിയെ കണ്ടത്. റൊഹിന്ക്യ പ്രതിസന്ധി മറികടക്കാന്‍ ആഗോളമായ അഭിപ്രായരൂപീകരണം ഉണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി അസ്ദുസ്മാന് അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
ധാക്ക ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ പാട്രിക്ക് റൊസാരിയോ, കാരിത്താസ് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ ടാഗിള്‍, യങ്കോന് ആര്‍ച്ച്ബിഷപ്പ് ചാള്‍സ് മുവാങ് ബോ, അല്‍വാരസ് ഇസുരിയേറ്റ വൈ സീയ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്.