‘യൂറോപ്പിന്റെ പിതാവ്’ റോബര്‍ട്ട് ഷൂമാന്‍ ധന്യരുടെ നിരയിലേക്ക്

രാഷ്ട്രീയത്തില്‍ ക്രിസ്തുവിന്റെ മുഖം പ്രതിഫലിപ്പിച്ച കത്തോലിക്കാ രാഷ്ട്രതന്ത്രജ്ഞനായ റോബര്‍ട്ട് ഷൂമാനെ വത്തിക്കാന്‍ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തി. ‘യൂറോപ്പിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷൂമാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രഥമ പ്രസിഡന്റും യൂറോപ്പ്യന്‍ യൂണിയന്റെ ശില്‍പ്പികളില്‍ ഒരാളുമാണ്.

1886ല്‍ ജനിച്ച ഫ്രഞ്ച് വംശജനായ റോബര്‍ട്ട് ഷൂമാനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് ദൗത്യവും സേവനവും മാത്രമല്ല, അതിലുപരി ദൈവഹിതം നിറവേറ്റാനുള്ള മാര്‍ഗവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇദ്ദേഹത്തെ ജര്‍മന്‍ രഹസ്യ പൊലീസായ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുദ്ധാന്തരം ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പ്രധാനമന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളും വഹിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യത്തെ സംബന്ധിച്ച് റോബര്‍ട്ട് ഷൂമാന്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ് പിന്നീട് യൂറോപ്യന്‍ യൂണിയന്‍ എന്ന സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയുടെ പൊതുവായ ഒരു സംവിധാനം രൂപപ്പെടുത്തുന്നതില്‍ ധാര്‍മിക അധികാരകേന്ദ്രമായി വര്‍ത്തിച്ച അദ്ദേഹം, സാമ്പത്തിക മേഖലയില്‍ യൂറോപ്യന്‍ ഐക്യത്തിനു വേണ്ടി വാദിച്ച് നടത്തിയ പ്രസംഗം വിഖ്യാതമാണ്. ‘ഷൂമാന്‍ ഡിക്ലറേഷന്‍’ എന്ന പേരിലാണ് ആ പ്രസംഗം അറിയപ്പെടുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles