വൈദികരെ റവറെന്റ് എന്ന് വിശേഷിപ്പിക്കുന്നതെന്തു കൊണ്ട്?

റവ. ഫാദര്‍ അല്ലെങ്കില്‍ വെരി റവ. ഫാദര്‍ എന്ന് നാം എപ്പോഴും കേള്‍ക്കുന്ന പ്രയോഗമാണ്. എല്ലാ കത്തോലിക്കാ വൈദികരുടെ പേരിനു മുമ്പിലും ഈ പദമുണ്ടാകും. കന്യാസ്ത്രീകളെ വിശേഷിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. റവ. സിസ്റ്റര്‍, റവ. മദര്‍ എന്നിങ്ങനെ. എന്താണ് ഇതിന്റെ അര്‍ത്ഥം?

Reverend എന്ന ഇംഗ്ലീഷ് പദത്തെ കുറിച്ച് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക നല്‍കുന്ന വിശദീകരണം ഇതാണ്. 15 ാം നൂറ്റാണ്ടില്‍ ഈ വാക്ക് ബഹുമാനസൂചകമായി പൊതുവെ എല്ലാവരെയും വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ 17 ാം നൂറ്റാണ്ടു മുതല്‍ റവറന്റ് എന്ന വാക്ക് പുരോഹിതരെ പ്രത്യേകമായി ആദരസൂചകമായി ഉപയോഗിക്കുന്നതിനായി പ്രയോഗിച്ചു വരുന്നു. ബഹൂമാന്യ വൈദികന്‍ എന്നാണ് റവ. ഫാദര്‍ എന്നതിന്റെ അര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles