റവ. ഡോ. ജോസ് ചിറമേലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്റെ പ്രസിഡന്റുമായ റവ. ഡോ. ജോസ് ചിറേന്മലിന്റെ നിര്യാണത്തില്‍ കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന് അനുശോചിച്ചു. സഭാനിയമത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ നവീകരണത്തിനും അല്മായരെ കരുത്തുറ്റവരാക്കാനും സഹായിച്ചുവെന്നു കമ്മീഷന് ചൂണ്ടികാട്ടി.
ജീവന്റെ മൂല്യം വിശ്വാസികളെ പഠിപ്പിക്കുന്നതില്‍ മുന്നില്‍നിന്ന നല്ല ഇടയനായിരുന്നു ഫാ. ജോസ് ചിറമേലെന്നും കമ്മീഷന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു ജോസ് (പ്രോലൈഫ് അപ്പസ്തോലേറ്റ്), റോസിലി പോള്‍ തട്ടില്‍ (മാതൃവേദി), അഡ്വ. ജോസ് വിതയത്തില്‍ (ലൈറ്റി ഫോറം), ഫാ. ജിയോ കടവി (എകെസിസി), ഫാ. ഫിലിപ്പ് വട്ടയത്തില്‍ (കുടുംബ പ്രേഷിതത്വം), ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബ കൂട്ടായ്മ) തുടങ്ങിയവര്‍ പ്രസംഗിച്ചു.