ഫാത്തിമാ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി
വെറോണ: ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധരുടെ തിരുശേഷപ്പുകള് ഇറ്റലിയിലെ വെറോണയിലെ ദേവാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. രണ്ട് വസ്ത്രശകലങ്ങളാണ് മോഷണം പോയത്.
പരസ്യവണക്കത്തിനായി ഇറ്റലിയിലെമ്പാടും സഞ്ചരിക്കുന്നതിനിടയിലാണ് തിരുശേഷപ്പുകള് വെറോണയില്‍ വച്ച് മോഷണം പോയത്. ഫ്രാന്‍സിസ്കോ, ജസീന്താ മാര്ത്തോ എന്നീ വിശുദ്ധരുടെ വസ്ത്രങ്ങളാണ് നഷ്ടമായത്. 2017 മെയ് 13 ന് ഇവരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുശേഷിപ്പുകള്‍ മോഷ്ടിക്കപ്പെട്ടത്. ഇത് വലിയൊരു നഷ്ടമാണെന്നും തങ്ങള്‍ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും വെറോണയില്‍ ജീസസ് ദ് ഡിവൈന്‍ വര്‍ക്കര്‍ പള്ളി വികാരി ഫാ. ആന്‍ഡ്രിയ റൊണ്കോണി പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.