ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്തനാട്ടിലെത്തിക്കാന് കോടതിഉത്തരവ്
വിശുദ്ധപദവിയിലേക്ക് സമീപിക്കുന്ന അമേരിക്കയിലെ മഹാനായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവഷ്ടങ്ങള് അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ കോടതി ഉത്തരവായി. പെയോറിയ മെത്രാന് ഡാനിയേല്‍ ജെങ്കിയാണ് ഈ വിവരം അറിയിച്ചത്. കോടതി ഉത്തരവ് അനുകൂലമായതില്‍ തങ്ങള്‍ അതിയായി ആഹ്ലാദിക്കുന്നു എന്ന് ബിഷപ്പ് ജെങ്കി പറഞ്ഞു.
ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ് എന്ന പേരില്‍ 1950 കളില്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ നടത്തിയിരുന്ന ടെലിവിഷന്‍ പ്രഭാഷണങ്ങള്‍ വന്‍ പ്രചാരം നേടിയിരുന്നു. ലൈഫ് ഓഫ് ക്രൈസ്റ്റ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ്.
ഇതു വരെ ന്യൂ യോര്‍ക്ക് രൂപതയിലായിരുന്നു മഹാനായ ആര്‍ച്ച്ബിഷപ്പിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരുന്നത്. 2016 ല്‍ ഷീനിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ബന്ധുവായ ജോവാന് ഷീന്‍ കണ്ണിംഗ്ഹം ഭൗതികദേഹം ന്യൂ യോര്‍ക്ക് രൂപതയിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ നിന്ന് അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ പെയോറിയയിലേക്ക് മാറ്റണമെന്ന് ഒരു അപേക്ഷ ന്യൂ യോര്‍ക്ക് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. അതിന്‍പ്രകാരമാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.