കുടിയേറ്റക്കാരെ ദ്രോഹിക്കുന്നതിനെതിരെ പ്രതിഷേധിച്ച കത്തോലിക്കരെ അറസ്റ്റ് ചെയ്തു
വാഷിങ്ടന്‍: കുടിയേറ്റക്കാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മനുഷ്യത്വത്തിന് ചേരാത്ത നിലപാടിനെതിരെ പ്രതിഷേധിച്ച 70 കത്തോലിക്കരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ സംഘത്തില്‍ വൈദികരും കന്യാസ്ത്രീകളും ബ്രദേഴ്സും അത്മായരും ഉണ്ടായിരുന്നു. കാത്തലിക്ക് ഡേ ഓഫ് ആക്ഷന്‍ ഫോര്‍ ഇമിഗ്രന്റ് ചില്‍ഡ്രന്‍ എന്ന് നാമകരണം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ റസ്സല്‍ സെനറ്റ് ഓഫീസ് കെട്ടിടത്തിന്റെ ഉള്ളില്‍ ജപമാല ചൊല്ലി കൊണ്ടിരുന്നു.
ചിലര്‍ 2018 മുതല്‍ ഫെഡറല്‍ കസ്റ്റഡിയില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മറ്റു ചിലര്‍ കുരിശാകൃതിയില്‍ നിലത്തു കിടന്നു പ്രതിഷേധിച്ചു.
‘യേശുവിന്റെ സ്നേഹ സന്ദേശത്തിന് ഒട്ടും യോജിക്കാത്ത വിധം കുടിയേറ്റക്കാരോട് പെരുമാറുന്നതിനോട് ഞങ്ങള്‍ക്ക് പ്രതിഷേധിക്കുന്നു’ ഈശോ സഭാ പണ്ഡിതനായ ക്രിച്ലി മെനോര്‍ ട്വിറ്ററില്‍ കുറിച്ചു.