ആരാണ് യഥാർത്ഥ ഭാഗ്യവാൻ?

ജ്‌ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്‌.

എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടംവെള്ളിയെയും സ്വര്‍ണത്തെയുംകാള്‍ ശ്രേഷ്ഠമാണ്‌.

അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയാണ്‌; നിങ്ങള്‍ കാംക്‌ഷിക്കുന്നതൊന്നും അവള്‍ക്കു തുല്യമല്ല.

അവളുടെ വലത്തു കൈയില്‍ ദീര്‍ഘായുസ്‌സും ഇടത്തു കൈയില്‍ സമ്പത്തും ബഹുമതിയും സ്‌ഥിതിചെയ്യുന്നു.

അവളുടെ മാര്‍ഗങ്ങള്‍ പ്രസന്നവും സമാധാനപൂര്‍ണവുമാണ്‌.

അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്‌ അവള്‍ ജീവന്‍െറ വൃക്‌ഷമാണ്‌; അവളെ മുറുകെപ്പിടിക്കുന്നവര്‍
സന്തുഷ്‌ടരെന്നു വിളിക്കപ്പെടുന്നു.

കര്‍ത്താവ്‌ ജ്‌ഞാനത്താല്‍ ഭൂമിയെസ്‌ഥാപിച്ചു; വിജ്‌ഞാനത്താല്‍ ആകാശത്തെ ഉറപ്പിച്ചു.

അവിടുത്തെ വിജ്‌ഞാനത്താല്‍ സമുദ്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു; മേഘങ്ങള്‍ മഞ്ഞുപൊഴിക്കുന്നു,

മകനേ, അന്യൂനമായ ജ്‌ഞാനവും വിവേചനാശക്‌തിയും പുലര്‍ത്തുക;

അവനിന്റെ ദൃഷ്‌ടിയില്‍ നിന്ന്‌മാഞ്ഞു പോകാതിരിക്കട്ടെ.

അവനിന്റെ ആത്‌മാവിനു ജീവനുംകണ്‍ഠത്തിന്‌ ആഭരണവുമായിരിക്കും.

അങ്ങനെ നീ നിന്റെ വഴിയില്‍സുരക്‌ഷിതനായി നടക്കും; നിന്റെ കാലിടറുകയില്ല.

നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles