പുത്തന്‍ പാനയും അര്‍ണ്ണോസ് പാതിരിയും
കത്തോലിക്കര്‍ക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ് പുത്തന്‍ പാന. വിശുദ്ധ വാരത്തിലും അല്ലാതെ മരണ വീടുകളിലും ഈ ഗാനം നമ്മള് കേള്‍ക്കാറുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയുടെ രചയിതാവ് അര്‍ണ്ണോ സ് പാതിരിയാണ്. ജര്‍മ്മന്‍കാരനായ അര്‍ണ്ണോസ് വൈദിക വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആണ് കേരളത്തിലെത്തുന്നതും വൈദികന് ആയതിനു ശേഷം സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ മലയാളവും സംസ്കൃതവും പഠിച്ചതു അതില്‍ പ്രാവീണ്യം നേടിയതും.
പുത്തന്‍ പാന എന്ന പേരിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ കൃതിയായ ജ്ഞാനപാനയുടെ ചുവടു പിടിച്ചിട്ടാണ് പുത്തന്‍ പാന രചിക്കപ്പെട്ടത്. അത് കൊണ്ടാണ് ജ്ഞാനപ്പാനക്ക് ശേഷം വന്ന പാന എന്ന അര്‍ത്ഥത്തില്‍ പുത്തന്‍ പാന എന്ന പേര് പ്രചാ രത്തില്‍ വന്നത്. പുത്തന്‍ പാനയുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാഗങ്ങള്‍ ആണ് പ്രധാനം. പണ്ട് ക്രിസ്തീയ ഭവനങ്ങളില്‍ നിത്യേ നെ ചൊല്ലിയിരുന്ന പുത്തന്‍ പാന ആയിരത്തി അഞ്ഞൂറോളം വരികളിലായി പതിനാലു പാദങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന പാനയില്‍ പന്ത്രണ്ടാം പാദത്തില്‍ കന്യകാമാതാവിന്റെ വിലാപം വര്‍ണ്ണിച്ചിരിക്കുന്നു. ഓരോ ഖണ്ഡത്തിനും പാദങ്ങള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പുത്തന്‍ പാനയ്ക്ക് രക്ഷ ചരിത കീര്‍ത്തനം എന്ന പേര് കൂടെയുണ്ട്