ശുദ്ധീകരാത്മാക്കളുടെ വണക്കമാസം നാലാം തിയതി

ശുദ്ധീകരണ സ്ഥലമുണ്ടെന്നുള്ളത് സുബുദ്ധിക്കു യോജിക്കുന്ന സത്യമാകുന്നു.”

ജപം

ജീവിച്ചിരിക്കുന്നവരുടെമേലും മരിച്ചവരുടെമേലും അധികാരം നടത്തുന്ന സർവ്വവല്ലഭനായ നിത്യസർവ്വേശ്വരാ, വിശ്വാസത്താലും സൽക്രിയകളാലും അങ്ങേക്കിഷ്ടപ്പെടുമെന്ന് അങ്ങ് മുൻകൂട്ടി കണ്ടിരിക്കുന്ന സമസ്ത ജനങ്ങൾക്കും മറ്റെല്ലാവർക്കും അങ്ങ് ദയയുള്ളവനായിരിക്കുന്നുവല്ലോ. ആർക്കെല്ലാം വേണ്ടി ഞങ്ങൾ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നുവോ അവരെല്ലാവരും ശരീരബന്ധത്തോടുകൂടെ ഈ ലോകത്തിലിരിക്കുന്നവരായാലും ശരീരത്തെ വിട്ടു മറുലോകത്തിൽ ചേർന്നവരായാലും സകല വിശുദ്ധരുടെ അപേക്ഷയാലും അങ്ങേ നന്മയുടെ ആധിക്യത്താലും പാപമോചനം പ്രാപിപ്പാൻവേണ്ടി അങ്ങേപ്പക്കൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

സൂചന

മരിച്ച വിശ്വസികളുടെ ആത്മാക്കൾക്കു വേണ്ടി ഈശോമിശിഹായുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് 5 സ്വർഗ്ഗ, 5 നന്മ അഞ്ചു പ്രാവശ്യം ”മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ സമാധാനമുണ്ടായിരിക്കട്ടെ” എന്നും ചൊല്ലണം ഇതിൻ്റെ ശേഷം താഴെക്കാണുന്ന സുകൃതജപം 5 പ്രാവശ്യം ചൊല്ലേണ്ടതാണ്.
”നിത്യപിതാവേ! ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് ഇവരുടെമേൽ കൃപയായിരിക്കണമേ”.
ഇതിൻവണ്ണം ദിനംപ്രതി ചൊല്ലേണ്ടതാകുന്നു.

ശുദ്ധീകരണ ആത്മാക്കളുടെ ലുത്തിനിയ

സുകൃത ജപം

ഈശോ! ഞങ്ങളുടെമേൽ ദയയായിരിക്കണമേ.

സൽക്രിയ

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് അമ്പത്തിമൂന്നു മണിജപം ചൊല്ലണം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles