എങ്ങനെയാണ് ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ കഴിയുക?

സഹായിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം ശുദ്ധീകരണാത്മാക്കളുടെ കൂട്ടായ്മയില്‍ ചേരുകയെന്നതാണ്. അതിനുള്ള വ്യവസ്ഥകള്‍ ലളിതമാണ്.

  • ശുദ്ധീകരണാത്മാക്കള്‍ക്കായി എന്നും പ്രാര്‍ത്ഥന ചൊല്ലുക.
  • ആഴ്ചയില്‍ ഒരു ദിവസത്തെ , സാധിക്കുമെങ്കില്‍ ഞായറാഴ്ചത്തെ എല്ലാ പുണ്യപ്രവൃത്തികളും പ്രാര്‍ത്ഥനകളും സഹനങ്ങളും അവര്‍ക്കായി സമര്‍പ്പിക്കുക.
  • എല്ലാ സത്പ്രവൃത്തികളും പ്രാര്‍ത്ഥനകളും സഹനങ്ങളും ദണ്ഡവിമോചനങ്ങളും അവര്‍ക്കായി അര്‍പ്പിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും പുതുതായോ അസാധാരണമായോ ചെയ്യണമെന്നില്ല. എന്താണ് സാധാരണ ഒരു ദിവസം നാം ചെയ്യുക , അതു കാഴ്ചവച്ചാല്‍ മതിയാകും
  • കൂട്ടായ്മയ്ക്ക് കഴിവുപോലെ സംഭാവന ചെയ്യുക. കഴിയുന്നത്രപേരെ ഈ കൂട്ടായ്മയില്‍ ചേര്‍ക്കുക .

രണ്ടാമത്തെ മാര്‍ഗം

ശുദ്ധീകരണാത്മാക്കള്‍ക്കായി കുര്‍ബാന അര്‍പ്പിക്കുക എന്നതാണ് അവരെ മോചിപ്പിക്കാന്‍ ഏറ്റവും ഫല പ്രദമായ മാര്‍ഗം.

പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് കൂടുതല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഈ നിയോഗത്തോടെ കഴിയുന്നത്ര ദിവ്യബലികളില്‍ പങ്കെടുക്കുക. വളരെ ചെറിയ വരുമാനക്കാരനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. ‘ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഭാര്യ മരിച്ചു. അവള്‍ക്കായി പത്തു കുര്‍ബാന ഞാന്‍ ചൊല്ലിച്ചു. പിന്നീട് 1000 കുര്‍ബാനകള്‍ അവള്‍ക്കായി ഞാന്‍ കാഴ്ചവച്ചു’

ധാരാളം ദണ്ഡവിമോചനമുള്ള ജപമാല ചൊല്ലുന്നതും ദണ്ഡവിമോചനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള കുരിശിന്റെ വഴി നടത്തുന്നതും ശുദ്ധീകരണാത്മാക്കളെ സഹായിക്കാനുള്ള വളരെ നല്ല മാര്‍ഗങ്ങളാണ്. നാം നേരത്തേ കണ്ടതുപോലെ, വാഴ്ത്തപ്പെട്ട ജോണ്‍ മാസ്സിയാസ് പത്തുലക്ഷത്തിലേറെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിച്ചത്, പ്രധാനമായും ജപമാല ചൊല്ലിക്കൊണ്ടും നിരവധി ദണ്ഡവിമോചനങ്ങള്‍ അവര്‍ക്കായി കാഴ്ചവച്ചുകൊണ്ടുമാണ്.

മറ്റൊരു എളുപ്പവും എന്നാല്‍ വളരെ ഫലപ്രദവുമായ മാര്‍ഗം ദണ്ഡവിമോചനമുള്ള കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടാണ്. ഒട്ടേറെപ്പേര്‍ ദിവസത്തില്‍ 500 ഉം 1000 ഉം പ്രാവശ്യം ‘ഈശോയുടെ തിരുഹൃദയമേ , ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു ‘ എന്നതോ ‘ ഈശോയേ’ എന്ന ഒറ്റ വാക്കാലുള്ളതോ ആയ സുകൃതജപം ഉരുവിടാറുണ്ട് . ചൊല്ലുന്നതിന് കടല്‍സമാനം അനുഗ്രഹം ലഭിക്കുന്നതും ശുദ്ധീകരണാത്മാക്കള്‍ക്ക് ഒത്തിരി ആശ്വാസം പകരുന്നതുമായ വളരെ നല്ല ഭക്തകൃത്യമാണിത്. ഈ സുകൃതജപം 1000 പ്രാവശ്യം ചൊല്ലുന്നവര്‍ മൂന്നുലക്ഷം ദിവസത്തെ ദണ്ഡവിമോചനമാണു നേടുന്നത്. എത്രയേറെ ആത്മാക്കളെയാണ് അതുവഴി അവര്‍ക്ക് മോചിപ്പിക്കാന്‍ കഴിയുക ! ഒരു മാസം മുഴുവന്‍ തുടര്‍ന്നാല്‍ എത്ര വലുതാകും അതിന്റെ ഫലം! ഒരു വര്‍ഷത്തേതോ? ഒരു 50 വര്‍ഷത്തെ ഫലമോ? ഈ സുകൃതം ചെയ്യാതിരുന്നാല്‍ നഷ്ടമാകുന്ന അനുഗ്രഹങ്ങളും സഹായവും വളരെയേറെയാണ്. ഒരു ദിവസത്തില്‍ 1000 പ്രാവശ്യം സുകൃതജപം ചൊല്ലുക പ്രയാസമുള്ള കാര്യമല്ല. എങ്കിലും അത്രയും ചൊല്ലിയില്ലെങ്കിലും 500 – ഓ 200 എണ്ണമെങ്കിലുമോ ചൊല്ലാവുന്നതാണ് .

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles