പാവപ്പെട്ട ബാലനെ കര്‍ദിനാളും വിശുദ്ധനും ആക്കിയ ശുദ്ധീകരണാത്മാക്കള്‍

പീറ്റര്‍ ഡാമിയന്‍ ജനിച്ച് അധികം കഴിയും മുന്‍പേ പിതാവും നഷ്ടമായി. അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ഒരാള്‍ അദ്ദേഹത്തെ സംരക്ഷിച്ചു വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും വളരെ പരുഷമായാണ് ബാലനോടു പെരുമാറിയിരുന്നത്, കഠിനമായി ജോലിചെയ്യിച്ചും മോശമായ ഭക്ഷണം നല്‍കിയും ആവശ്യത്തിനുള്ള വസ്ത്രം നല്‍കാതെയും കൂട്ടിയെ പീഡിപ്പിച്ചിരുന്നു.

ഒരു ദിവസം പീറ്റര്‍ ഡാമിയന് വളരെ വിലപിടിപ്പുള്ള ഒരു വെള്ളി ലോഹക്കട്ടി കണ്ടുകിട്ടാനിടയായി. അതിന്റെ ഉടമസ്ഥന്‍ ആരെന്നു കണ്ടുപിടിക്കാന്‍ കഴിയാത്തതുകൊണ്ട്, പ്രസ്തുത വെള്ളിക്കുട്ടി സ്വന്തമായി ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് പീറ്ററിന്റെ ഒരു സ്‌നേഹിതന്‍ ഉപദേശിച്ചു. പക്ഷേ, തന്റെ യഥാര്‍ത്ഥ ആവശ്യം എന്താണ് എന്നു കണ്ടെത്തുകയായിരുന്നു വലിയ പ്രശ്‌നം. കാരണം, പല കാര്യങ്ങളും അദ്ദേഹത്തിന് ഉടനേ അത്യാവശ്യമായി വേണ്ടിയിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു കാര്യം ആദ്യം ചെയ്യാനുള്ള ആശയം ഉദിച്ചു. അത് മരിച്ചുപോയ ആത്മാക്കള്‍ക്കായി, പ്രത്യേകിച്ചും തന്റെ മാതാപിതാക്കള്‍ക്കായി കുര്‍ബാന ചൊല്ലിക്കുക എന്നതായിരുന്നു . വളരെ പ്രയാസപ്പെട്ടെങ്കിലും അദ്ദേഹം ആഗ്രഹം നിറവേറ്റി. ആത്മാക്കള്‍ അദ്ദേഹത്തിന്റെ ത്യാഗത്തിനു പ്രതിഫലം നല്‍കി. അന്നുമുതല്‍ അദ്ദേഹത്തിന്റെ നല്ലനാള്‍ തുടങ്ങി.

പീറ്റര്‍ താമസിക്കുന്നിടത്ത് അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ എത്തി. സഹോദരന്റെ കഷ്ടപ്പാടുകള്‍ കണ്ടു മനസ്സലിഞ്ഞ് തന്റെ കൂടെ പീറ്ററിനെ താമസിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി . അങ്ങനെ ആ സഹോദരന്‍ പീറ്ററിന് നല്ല ഭക്ഷണവും നല്ല വസ്ത്രവും നല്ല വിദ്യാഭ്യാസവും നല്‍കി സ്വന്തം മകനെപ്പോലെ സംരക്ഷിച്ചു. അനുഗ്രഹത്തിനുമേല്‍ അനുഗ്രഹം പീറ്ററിനു ലഭിച്ചു തുടങ്ങി. പീറ്ററിന്റെ അസാധാരണമായ കഴിവുകള്‍ എല്ലാവര്‍ക്കും ബോധ്യമായി. സെമിനാരി പഠനത്തിനുശേഷം അദ്ദേഹത്തിന് വൈദികപട്ടം നല്കപ്പെട്ടു. അധികം താമസിയാതെ മെത്രാനായും തുടര്‍ന്ന് കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെട്ടു. അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയുടെ തെളിവായി. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണശേഷം വിശുദ്ധനായി നാമകരണം ചെയ്യപ്പെടുകയും സഭാപണ്ഡിതന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം തുടക്കംകുറിച്ചത് അദ്ദേഹം ചെയ്ത നല്ല കാര്യം, ആത്മാക്കള്‍ക്കായുള്ള കുര്‍ബാനയായിരുന്നു.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles