ശുദ്ധീകരണ സ്ഥലത്ത് ഇത് തന്നെ ദുർബലനാക്കും എന്ന് വി. ഫ്രാൻസിസ് ഡി സാലെസ് പറഞ്ഞത് എന്തിനെ കുറിച്ചാണ്?

“ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്ക് ബോധ്യമില്ല. എന്നാല്‍ അതുകൊണ്ട് മാത്രം ഞാന്‍ നീതീകരിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ് ” (1 കൊറീന്തോസ് 4:4)

വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും സത്പ്രവർത്തികളും കണ്ട് മറ്റുള്ളവർ അദ്ദേഹത്തെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുമായിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം പറഞ്ഞു- “ഈ ശുദ്ധഹൃദയരായ മനുഷ്യർ അവരുടെ പരമാവധി എന്നെ മഹത്വപ്പെടുത്തികൊണ്ടിരിക്കുന്നു, ഇത് ശുദ്ധീകരണ സ്ഥലത്ത് എന്നെ ദുര്‍ബ്ബലനാക്കും, കാരണം എനിക്കവിടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ലന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിന് ഇതിടയാക്കും. നോക്കൂ! അത്തരമൊരു കീർത്തികൊണ്ട് എനിക്കെന്ത് പ്രയോജനം”

വിചിന്തനം: മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥന പെട്ടെന്ന്‍ തന്നെ നിര്‍ത്തുവാനുള്ള ഒരു പ്രവണത നമുക്കുണ്ട്. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു വര്‍ഷം എത്രമാത്രം നീ പ്രാര്‍ത്ഥിക്കാറുണ്ട് ? ആത്മശോധന ചെയ്യുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles