ഭൂമികുലുക്കത്തില്‍ പള്ളി തകര്‍ന്നിട്ടും സക്രാരി സുരക്ഷിതം!

പ്യുവര്ട്ടോ റിക്കോ: ക്രിസ്തു ഭൂമിയില്‍ വാഴുന്ന സക്രാരിയെ തൊടാതെ വന്‍ ഭൂമി കുലുക്കം. പ്യവര്ട്ടോ റിക്കോയിലുണ്ടായ വന്‍ ഭൂമി കുലുക്കത്തില്‍ പള്ളി തകര്‍ന്നു പോയിട്ടും അതിലുണ്ടായിരുന്ന സക്രാരിക്ക് യാതൊരു കേടുപാടും സംഭവിച്ചില്ല.
ജനുവരി 7 നാണ് അത്ഭുതകരമായ ഈ സംഭവം അരങ്ങേറിയത്. 6.4 റക്ടര്‍ സ്കെയില്‍ ശക്തിയുള്ള ഭൂമുകുലുക്കം ദ്വീപിനെ മുഴുവന്‍ ഉലച്ചു. ഭൂമി കുലുക്കത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവിധി കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വൈദ്യുതിക്കും തകരാറുകള്‍ സംഭവിച്ചു. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂമികുലുക്കത്തിന്റെ ആഘാതത്തില്‍ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ദേവാലയം തകര്‍ന്നു വീണു. എന്നാല്‍ അതിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന സക്രാരി അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു എന്ന് എല്‍ വിസിറ്റാന്റെ എന്ന കത്തോലിക്കാ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം ഇങ്ങനെ. ഭൂമികുലുക്കത്തിന്റെ തുടര്‍ചലനങ്ങളില്‍ ദേവാലയം വീഴുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് സക്രാരിയും അതിലുണ്ടായിരുന്ന ദിവ്യകാരുണ്യവും എടുത്തു മാറ്റി. അതെടുത്തു മാറ്റാന്‍ ഭൂമികുലുക്കം കാത്തു നിന്നതു പോലെയായിരുന്നു എന്ന് എല്‍ വിസിറ്റാന്റെ പറയുന്നു. എടുത്തു മാറ്റിയ ശേഷം ഭൂമി കുലുക്കം തുടര്‍ന്നു. പള്ളി പൂര്‍ണമായും തകര്‍ന്നു.