പ്രൊലൈഫ് സ്‌നേഹിതര്‍ക്ക് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട സഹോദരങ്ങളെ, ജീവനും ജീവിതവുമായി ബന്ധപ്പെട്ടതാണ് പ്രൊ ലൈഫ് ശുശ്രുഷകൾ.ദൈവ മഹത്വവും മനുഷ്യ നന്മയും ലക്ഷ്യമാക്കിയാണ് നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളും. ഭ്രുണഹത്യ, കൊലപാതകം, ആത്മഹത്യ, അഴിമതി, അനീതി, സ്വവർഗ വിവാഹം, കുഞ്ഞും കുടുംബവും വേണ്ടെന്ന മനോഭാവം,.. തുടങ്ങിയ കാഴ്ചപ്പാടുകളുടെ തിന്മയും ആപത്തും സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. മനുഷ്യത്യ രഹിതമായ എല്ലാ പ്രവർത്തനങ്ങളെയും എതിർക്കുന്നു. ജീവന്റെ സമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനുമായി വിവിധ കർമ്മപദ്ധ്യതി കളിലുടെ ശ്രമിച്ചുവരുന്നു.
2011 ൽ “ജീവസമൃദ്ധി” എന്ന പേരിൽ നടന്ന പദ്ധ്യതിയിലൂടെ 5000 ൽ അധികം വലിയ കുടുംബങ്ങളെ ആദരിക്കുവാൻ കെസിബിസി പ്രൊ ലൈഫ് സമിതിക്കു സാധിച്ചു.യുവതലമുറയിലെ കുടുംബങ്ങളെയും പത്തും പതിനഞ്ചും മക്കളുള്ള മാതാപിതാക്കളെയും പൊതുവേദിയിൽ വെച്ച് (കൊച്ചി, കണ്ണൂർ, മാനന്തവാടി, കോഴിക്കോട് -പുല്ലൂരാംപാറ, ചങ്ങനാശ്ശേരി, കൊല്ലം ) അനുമോദിച്ചപ്പോൾ സന്തോഷംകൊണ്ട് അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോർക്കുന്നു. കൊച്ചി ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ മനോഹരമായ പരിപാടി നടപ്പിലാക്കാൻ കഴിഞ്ഞത്. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവും ഫാ. ജോസ് കോട്ടയിൽ, ഫാ. റോബി കണ്ണഞ്ചിറ സി എം ഐ, ശ്രീ ജോർജ് എഫ് സേവിയർ, ശ്രീ ജേക്കബ് പള്ളിവാതുക്കൽ, ശ്രീ ജോൺസൻ സി എബ്രഹാം, ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ, അഡ്വ. ജോസി സേവിയർ, ശ്രീ സാലു എബ്രഹാം, ശ്രീ ബെന്നി പുളിക്കൽ, ശ്രീ ജോളി ജോസഫ്, സിസ്റ്റർ മേരി ജോർജ്, ശ്രീ സെലസ്റ്റിൻ, ശ്രീ റോണാ റെബേര, ശ്രീ മാർട്ടിൻ ന്യൂനസ് തുടങ്ങിയവരുടെ മഹനീയ നേതൃത്വം കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞ വ്യക്തിയെന്ന നിലയിൽ നന്ദിയോടെ ഓർക്കുന്നു. വലിയ കുടുംബങ്ങളെ ഇപ്പോഴും രൂപതകളിൽ ആദരിക്കുന്നു.
സാർവത്രിക സഭ കാരുണ്യ വർഷംആചരിച്ചപ്പോൾ, കേരളത്തിലെ രൂപതകളിൽ സന്ദർശിച്ചു കാരുണ്യ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ആദരിക്കുവാനും അനുമോദിക്കുവാനും പ്രൊ ലൈഫ് സമിതി പ്രതേകം ശ്രദ്ധിച്ചു.കെ സി ബി സിയുടെ ആസ്ഥാനമായ പാലാരിവട്ടം പി ഒ സിയിൽ വെച്ച് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് പിതാവാണ് കാരുണ്യ കേരള സന്ദേശ യാത്ര ഉത്‌ഘാടനം ചെയ്തത്. തിരുവന്തപുരത്ത് നടന്ന കാരുണ്യ സംഗമം ആർച്ചുബിഷപ്പ് റൈറ്റ് റെവ. ഡോ. എം സുസൈപായ്ക്കാം പിതാവ് ഉത്ഘാടനം ചെയ്തു. പി ഒ സി യിൽ നടന്ന സമാപന മഹാ സമ്മേളനം കർദിനാൾ മാർ ജോർജ് അലംചേരി പിതാവ് ഉത്ഘാടനം ചെയ്തു. ആർച്ചു ബിഷപ്പ് റൈറ്റ്. റെവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ജോഷുവ്വ മാർ ഇഗ്‌നാത്തിയോസ്, മാർ സെബാസ്റ്റ്യൻ ഇടയന്താറ ത്തു , ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പൊതുവേദിയിൽ വെച്ചുനടന്ന ചടങ്ങുകളിൽ വിവിധ മത സാമൂഹ്യ പശ്ചാത്തലത്തിലുള്ള വ്യക്തികളെയും ആദരിച്ചു.അഗതികളെയും അനാഥരെയും സ്വന്തം വീടിനോടുചേർന്ന് ഇരുനൂറും മുന്നൂറും സഹോദരങ്ങളെ സംരക്ഷിക്കുന്ന നിരവധി പ്രൊ ലൈഫ് ശുശ്രുഷകരുണ്ട്. കാരുണ്യ മനോഭാവം പ്രൊ ലൈഫ് ദർശനത്തിന്റെ ഭാഗമാണ്.
നമ്മുടെ കുടുംബങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിലും ആവശ്യങ്ങളിലും പ്രൊ ലൈഫ് പ്രവർത്തകർ ആത്മാർഥമായി ഉണ്ടാകണം. രോഗദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെ പ്രസവിക്കുവാനും വളർത്താനും പഠിപ്പിക്കുവാനും ചികിൽസിക്കുവാനുമെല്ലാം വളരെ വിഷമിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ട്. അവർക്ക് ആശ്വാസവും പ്രത്യാശയും നൽകി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുവാൻ നമുക്ക് ബാധ്യതയുണ്ട്.
പ്രായമായ മക്കളുടെ വിവാഹം നടത്തുവാൻ വിഷമിക്കുന്നവർ നിരവധിയാണ്. നമ്മുടെ ഓരോ ഇടവകയിലും കുറഞ്ഞത് നൂറിൽ കുറയാതെ യുവതിയുവാക്കൾ 30 വയസ്സ് കഴിഞ്ഞവർ ഉണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ രൂപതാ സമിതികളുടെയും ഫൊറോന ഇടവക സമിതികളുടെ സഹായം ആവശ്യമാണ്. പല സ്ഥലങ്ങളിലും ഇത് നന്നായി നടന്നുവരുന്നുണ്ട്, സന്തോഷം. ഈ പ്രവർത്തനം കൂടുതൽ സജീവമാക്കണം.
മലബാർ മേഖലയിലെ 10 രൂപതകളിലെ അഭിവന്ന്യ പിതാക്കന്മാരുടെ അനുഗ്രഹത്തോടെ കോഴിക്കോട് ചേവായൂരിൽ വെച്ച് നടന്ന “ഒന്നാകുവാൻ ” എന്ന കൂട്ടായ്മ. സെപ്റ്റംബർ 12 ന് നടന്ന സംഗമത്തിന് പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ജോസ് പെണ്ണാപ്പറമ്പിൽ, പ്രസിഡന്റ് ശ്രീ സാലു എബ്രഹാം, ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ്, സംസ്ഥാന ഭാരവാഹികളായ ശ്രീ ഷിബു ജോൺ, ശ്രീ ടോമി സെബാസ്റ്റിയൻ.. തുടങ്ങിയവർ നേതൃത്വം നൽകി.
മലബാർ മേഖലയിൽ വളരെ നന്നായി നടന്ന ഈ സമ്മേളനത്തിൽ ഡയറക്ടർ ഫാ. പോൾ മാടശ്ശേരിയും ഞാനും പങ്കെടുത്തു സംസാരിച്ചു.മാനന്തവാടി രൂപതയുടെ അധ്യക്ഷൻ അഭിവന്ന്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ ഉത്ഘാടനസന്ദേശം ഹൃദ്യമായിരുന്നു. കുടുംബങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, വിവാഹം നടക്കാത്ത നമ്മുടെ മക്കളുടെ വിഷമങ്ങൾ എല്ലാം പിതാവ് വിശധികരിച്ചു. കുടുംബങ്ങളുടെ വിവാഹം അടക്കമുള്ള കാര്യങ്ങളിൽ സഭയുടെ ഇടപെടലുകൾ സഹായം ഉണ്ടാകുമെന്നു പറഞ്ഞു.
ഓരോ കുടുംബത്തിലെയും അവസ്ഥയും ആവശ്യങ്ങളും അറിഞ്ഞു സഹായിക്കുവാനുള്ള ദൈവവിളി നാം സ്വീകരിക്കണം. കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന നമുക്ക് ഈ വിഷമങ്ങൾ നന്നായി അറിയാവുന്നതാണല്ലോ.
സംസാരിക്കുവാനും കേൾക്കുവാനും കഴിയാത്തവർ, കാഴ്ച പരിമിതർ, ശാരീരിക മാനസിക വൈകല്യം നേരിടുന്നവർ, കിടപ്പു രോഗികൾ, വീൽ ചെയറിൽ സഞ്ചരിക്കുന്നവർ, വിടും സ്ഥലവും ഇല്ലാത്തവർ, അഗതികൾ അനാഥർ.. എല്ലാം നമ്മുടെ പ്രിയപ്പെട്ടവർ ആണ്. ഇവർക്കെല്ലാം വേണ്ടി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും മാത്രമല്ല വിവിധ ക്ഷേമപാദ്ധ്യതികളും നമ്മൾ ആസൂത്രണം ചെയ്യണം. ഈ രംഗത്തും പ്രൊ ലൈഫ് ചില കാര്യങ്ങൾക്കു തുടക്കം കുറിച്ചു. മൗണ്ട് സെന്റ്. തോമസിൽ മുക ബതിര സഹോദരങ്ങൾ, കാഴ്ച്ചപരിമിതർ എന്നിവർക്ക് പ്രതേകം കൂട്ടായ്മയും വിശുദ്ധ കുർബാനയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപോസ്തലറ്റിന്റെ നേതൃത്വത്തിൽ നടന്നു. അഭിവന്ന്യ കർദിനാൾ മാർ ജോർജ് അലംചേരി പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകിയത് സന്തോഷത്തോടെ ഓർക്കുന്നു. കെസിബിസി തലത്തിൽ ഫാമിലി കമ്മീഷൻ ഇപ്പോൾ മുക ബധിര സഹോദരങ്ങളുടെ വിവാഹ ഒരുക്ക കോഴ്സ്, മാട്രിമോണി എന്നിവ നടത്തുന്നു.
മുഴുവൻ ഭിന്നശേഷിക്കാർക്കും വിവാഹത്തിന് സഹായമായി ചാവറ ഫാമിലി വെൽഫയർ സെന്റർ, “എംപവർ ” എന്ന പേരിൽ ഒരു മാട്രിമോണി സേവനവും സൌജന്യമായി നൽകിവരുന്നുണ്ട്. കാഴ്ച്ചപരിമിതരുടെ സംഗമം നടന്നപ്പോഴാണ് ഇതിന്റെ ഉത്ഘാടനം നടന്നത്. പ്രൊ ലൈഫ് സമിതിയുടെ എറണാകുളം മേഖലയുടെ പ്രസിഡന്റ് ശ്രീ ജോൺസൻ എബ്രഹാം ആണ് ഇതിന് നേതൃത്വം നൽകുന്നത്.
കേരളത്തിൽ ഇപ്പോൾ 5 മേഖലകൾ ഉണ്ട്. മേഖലാ സമിതികൾക്ക് ഡയറക്ടർ അച്ചനും അല്മയർ അടങ്ങുന്ന സമിതിയും നേതൃത്വം നൽകുന്നു. ഓരോ മേഖലയിലും നിരവധി പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. മീഡിയ, അധ്യാപകർ, വിധവകൾ, വലിയ കുടുംബങ്ങൾ, കുട്ടികൾ ഇല്ലാത്തവർ, ഡോക്ടർ നേഴ്സ്, ഭിന്നശേഷിക്കാർ, കാരുണ്യ പ്രവർത്തകർ,അഭിഭാഷകർ, വലിയ കുടുംബങ്ങൾ, സമർപ്പിതർ,.. എന്നിങ്ങനെ വിവിധ ഫോറങ്ങളും പ്രവർത്തിച്ചുവരുന്നു.ഗർഭിണികളാ യവർ ജീവിത പങ്കാളിയുമൊരുമിച്ചു പ്രാർത്ഥനയ്ക്കും പഠനത്തിനുമായി ധ്യാനത്തിനും സെമിനാറിനും എത്തിച്ചേരുന്നു. ജീവന്റെ സംരക്ഷണത്തിൽ താല്പര്യം ഉള്ള വ്യക്തികൾക്ക് പ്രവർത്തിക്കുവാൻ അവസരം ധാരാളം ഉണ്ട്.
സമർപ്പിത സമൂഹങ്ങൾ കുടുംബങ്ങളോട് വളരെ സ്നേഹപൂർവം പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സഹകരിക്കുന്ന അനുഭവങ്ങളും ഉണ്ട്. വിവിധ സന്യാസ സഭകൾ കുടുംബങ്ങളെ പിന്തുണയ്ക്കുകയും കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്നതിൽ പ്രാർത്ഥനയും പ്രോത്സാഹനങ്ങളും നൽകുന്നു. ഗര്ഭാവസ്ഥയിലുള്ള അമ്മമാർക്ക് ആവശ്യമായ കൗണ്സിലിംഗ് ആത്മീയവും ആരോഗ്യപരവുമായ അറിവുകൾ നൽകുന്നു. വിവാഹം മുതൽ പ്രസവം വരെയും തുടർന്നു കുഞ്ഞിന്റെ സ്കൂൾ പഠനം വരെ കുടുംബങ്ങൾക്ക് സ്നേഹത്തിന്റെ കരുതലും കാവലുമായി മാറുവാൻ സമർപ്പിത സമൂഹങ്ങൾ ശ്രദ്ധിക്കുന്നു. ഭരണ ങ്ങാനം സെന്റ്. അൽഫോൻസാ എഫ് സി സി പ്രൊ ലൈഫ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണു. ഫ്രാസിസ്ക്കൻ ക്ലാരിസ്റ് കോൺഗ്രിഗേഷന്റെ ജീവോൽസവം എന്ന പദ്യതിയുടേയും പ്രഥമ കൂട്ടായ്മയുടെയും ഉത്‌ഘാടനം പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഈ ചടങ്ങിൽ സംബന്ധിച്ചതിന്റെ സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഭരണങ്ങാനം പ്രൊവിൻസിലെ സിസ്റ്റർ മേരി ജോർജ് എഫ് സി സി കെസിബിസി പ്രൊ ലൈഫ് സമിതിയുടെ അനിമേറ്റർ ആയി മഹനീയ സേവനം അർപ്പിക്കുന്നു. എല്ലാ സമർപ്പിത സമൂഹങ്ങളും കുടുംബങ്ങളെ അനുധാവനം ചെയ്യുവാൻ മുന്നോട്ട് വരുമെന്നാണ് പ്രൊ ലൈഫ് പ്രവർത്തകർ ആഗ്രഹിക്കുന്നത്.
ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളാണല്ലോ ഭാവിയിൽ ദൈവവിളി സ്വീകരിച്ചു വൈദികരും കുടുംബനാഥൻമാരുമായി സഭയ്ക്കും സമൂഹത്തിനും നേതൃത്വവും ദിശാബോധവും നൽകേണ്ടത്. കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചു വളർത്തുവാൻ അനേകം യുവ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അവർക്കായി കഴിയുന്നതെല്ലാം ചെയ്യുവാൻ പ്രൊ ലൈഫ് പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്.
വിവാഹ ബന്ധങ്ങളിലെ ശൈഥില്യം രൂക്ഷമാകുന്നതായി നിരീക്ഷണങ്ങൾ ഉണ്ട്. യുവ ദമ്പതികൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ വർധിച്ചു വരുന്നുണ്ട്. കുടുംബ കോടതികളിലും വനിതാ കമ്മീഷനിലും ഹൈകോടതിയിലും എത്തുന്ന കേസുകൾ വർധിച്ചുവരുന്നു.
അടിയന്തര ശ്രദ്ധയും കരുതലും കൗൺസിലിംഗും ആവശ്യമായ സാമൂഹ്യ പ്രശ്നങ്ങളായി ദമ്പതികൾക്കിടയിലെ അകൽച്ച മാറിയിരിക്കുന്നു.
കേരളത്തിൽ ഓരോ വർഷവും നൂറുകണക്കിന് വീട്ടമ്മമാരെ കാണാതാകുന്നു. അതുപോലെ ആയിരത്തി അഞ്ഞുറിലധികം കുടുംബിനികൾ ജീവനോടിക്കിയതായും ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിട് വിട്ടുപോകുന്നവരും ആത്മഹത്യ ചെയ്യുന്നവരിൽ അധികവും, മിസ്ഡ് കോളിലൂടേയും ചാറ്റിങ്ങിലൂടേയും ബന്ധം സ്ഥാപിച്ചവരെന്നു പിന്നീട് നടന്ന പഠനങ്ങളും വിശകലനങ്ങളും സൂചനകൾ നൽകുന്നു.
സുഖ ജീവിതത്തോടുള്ള ആസക്തി, മാധ്യമങ്ങൾ നൽകുന്ന തെറ്റായ സന്ദേശങ്ങൾ (ടീവി, സിനിമ, സീരിയലുകൾ ), ദമ്പതികളുടെ ആശയവിനിമയകുറവ്, ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള അവസ്ഥലയിലെ സ്വാർത്ഥത.. എന്നിവയെല്ലാം കുടുംബ ബന്ധങ്ങളിലെ തകർച്ചയ്ക്ക് കാരണമായി വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ മാത്രമല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധംകൂടിയാണെന്ന് യുവ തലമുറ മറന്നുപോകുന്നു.
വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്ന ചിന്തിക്കുകയും, ഒത്തുവാസവും ആധുനിക ജീവിത (വൈകൃത )രീതിയുമൊക്കെ യുവതീയുവാക്കളെ സ്വാധിനിക്കുന്നു. ഇത് നമ്മുടെ മാതാപിതാക്കൾ വേണ്ടതുപോലെ അറിയുന്നുണ്ടോ
ദാമ്പത്യ ജീവിതത്തിന്റെ വിശുദ്ധിയും പവിത്രതയുമൊക്കെ വിവാഹത്തിന് ഒരുങ്ങുന്നവരെയും, കുടുംബജിവിതം നയിക്കുന്നവരെയും മനസ്സിലാക്കി കൊടുക്കുവാൻ സർക്കാർ സംവിധാനങ്ങൾക്കോ നിയമസംവിധാനങ്ങൾക്കോ കഴിയുന്ന കാര്യമല്ല.
സഭയുടെ കുടുംബപ്രേഷിത വിഭാഗത്തോടൊപ്പം പ്രൊ ലൈഫ് അപോസ്തലറ്റും സമിതിയും പ്രവർത്തിച്ചുവരുന്നു. സഭയുടെ എല്ലാ പ്രസ്ഥാനങ്ങളുടെയും, നേതൃത്വരംഗത്തു പ്രവർത്തിക്കുന്ന വന്ന്യ വൈദികർ സമർപ്പിതർ അല്‌മായ പ്രേക്ഷിതർ എന്നിവരുടെ സഹകരണം നിർദേശങ്ങൾ പിന്തുണ അഭ്യർത്ഥിക്കുന്നു.
പ്രണയ വലഒരുക്കി നമ്മുടെ പെൺകുട്ടികളുടെ ജീവിതത്തിനു കെണിയൊരുക്കുന്ന സാഹചര്യം ഇനിയും അവർത്തിക്കാതിരിക്കുവാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം.
പ്രണയത്തിൽ കുടുക്കി കുഞ്ഞുങ്ങളെ ബന്ധുക്കളിൽ നിന്നും അകറ്റി,അവരെ അടിമകളാക്കി വിൽക്കുന്ന വേദനിക്കുന്ന അവസ്ഥ അവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. അതിന് നമ്മുടെ നിർബന്ധം പ്രതികരണം ആവശ്യമാണ്.
കുടുംബങ്ങൾ തളരുമ്പോൾ ജീവനും ജീവിതവും ആപത്തിലാകുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടിനോക്കി നിൽക്കുവാൻ കഴിയില്ല.
ജസ്റ്റിസ് കൃഷ്ണയ്യർ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലയെന്നും, മൂന്നാമത്തെ കുഞ്ഞിന് അവകാശം ഉണ്ടാകില്ലെന്നുംപറഞ്ഞപ്പോൾ , മാതാ പിതാക്കൾക്ക് ശിക്ഷ അടക്കം നിയമ പരിഷ്കരണ നിർദേശങ്ങൾ നൽകിയപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ പ്രതിഷേധ സമ്മേളനം നടത്തുവാൻ നേതൃത്വം നൽകിയ ഏക പ്രസ്ഥാനം കെസിബിസി പ്രൊ ലൈഫ് സമിതിയായിരുന്നു. കൊച്ചിയിലും തിരുവന്തപുരത്തും കൊല്ലത്തും തൃശ്ശൂരും ചങ്ങനാശ്ശേരിയിലെ എല്ലാം വലിയ പ്രധിഷേധ സമരങ്ങൾ നടന്നത് കേരള സമൂഹം ഓർക്കുന്നു.ഗര്ഭിണികളായിരുന്ന അമ്മയുടെയും കുടുംബങ്ങളുടെയും അന്നത്തെ മാനസികാവസ്ഥ ഓർത്തുനോക്കൂ.വലിയ ആശങ്കയും ഭയവും കുടുംബങ്ങൾക്കുണ്ടായി. അവർക്കെല്ലാം നിയമ സാധ്യതയില്ലെന്നു വ്യക്തമാക്കിയും പ്രത്യാശ നൽകുവാൻ പ്രൊ ലൈഫ് സമിതിച്ചത് അഭിമാനത്തോടെ സ്മരിക്കുന്നു. സർക്കാരിന് നിവേദനം നൽകുകയും ചെയ്തിരുന്നു.
വർഗിയ ഭീകരവാദികൾ ക്രിസ്തവസഹോദരങ്ങളെ വിദേശത്ത് ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ മുൻ പ്രസിഡന്റ് ശ്രീ ജോർജ് എഫ് സേവ്യറിന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന വലിയ പ്രധിഷേധ സമ്മേളനവും, ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തടവിൽ പാർപ്പിച്ചപ്പോഴും കൊല്ലത്തും കല്പറ്റയിലുമെല്ലാം പ്രധിഷേധ തെരുവ് സമ്മേളനങ്ങളും റാലികളും പ്രൊ ലൈഫ് സമിതി നടത്തി. സ്വവർഗ ലൈങ്കികതയ്ക്കും വിവാഹേതര ബന്ധങ്ങൾക്കും അനുകൂലമായി വിധികൾ വന്നപ്പോൾ ധർമ്മികത ഉയർത്തി മനുഷ്യ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്തുവാനും പ്രൊ ലൈഫ് ശ്രദ്ധിക്കുന്നു.
പ്രണയം നടിച്ചു, യുവതികളെ നിർബന്ധ മതപരിവർത്തനം നടത്തുന്നതിനെക്കുറിച്ചു ആദ്യം മുന്നറിയിപ്പ് നൽകിയത് പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെയർമാൻ ആയിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ആയിരുന്നു. ഇപ്പോഴും കേരളത്തിന്റെ പല ഭാഗത്തുനിന്നും വേദനിക്കുന്ന അനുഭവങ്ങൾ കേൾക്കുമ്പോൾ , കുടുംബങ്ങളുടെ പ്രതിസന്ധിയുടെ ആഴങ്ങൾ മനസിലാക്കുന്നു.
കേരള സഭയിലെ കുടുംബങ്ങളെ സ്നേഹത്തോടെ മനസ്സിൽ കരുതുന്ന ശക്തമായ ഒരു സംസ്ഥാന സമിതിയും, മേഖലാ രൂപതാ സമിതികളും പ്രവർത്തിക്കുന്നു. പ്രതിബദ്ധതയുള്ള വൈദികരും അല്‌മായ പ്രേക്ഷിതരും നേതൃത്വം നൽകുന്നു. മാർഗ നിർദേശങ്ങൾ നൽകി അനുഗ്രഹിക്കുന്ന അഭിവന്ന്യ കര്ദിനാള്മാര്, മെത്രാപ്പോലീത്തമാർ മെത്രാന്മാർ നമ്മുടെ ശക്തിയാണ് കൃപയുടെ വഴികളാണ്.
ഒരുമിച്ച്നിന്ന് നമുക്ക് ജീവന്റെ സംസ്കാരത്തിനായി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.
സസ്നേഹം,
സാബു ജോസ്, എറണാകുളം
കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ്
sabujosecochin@gmail.com
9446329343