രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യ നിഷേധത്തില്‍ പ്രതിഷേധം
സാബു ജോസ്, സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങൾ നിഷേധിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമ പരിഷ്കരണ നീക്കത്തിൽ ശക്തമായി പ്രധീഷേധിക്കുന്നു. തൊഴിൽ, വിദ്യാഭാസം തുടങ്ങിയ അനുകുല്യങ്ങൾ രണ്ട്കുട്ടികളിൽ കൂടാത്ത കുടുംബങ്ങൾക്കായി പരിമിതിപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണം.
ജനസംഖ്യനിയന്ത്രിക്കുവാൻ എന്ന പേരിലുള്ള ഈ നയം കുടുംബങ്ങളുടെ അവകാശതിനു മേലുള്ള കടന്നുകയറ്റം ആണ്. ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുത്.
മുമ്പ് കേരള സർക്കാർ ഈ ആശയം അവതരിപ്പിച്ചപ്പോൾ വലിയ എതിർപ്പ് ഉണ്ടായതാണ്.
ഇപ്പോൾ മൂന്നാമതും അതിൽ കുടുതലും കുഞ്ഞുങ്ങളെ ഗർഭത്തിൽ വഹിക്കുന്ന അമ്മമാർക്ക് ഉത്കണ്ഠയും ഭയവും ആശയങ്കയും ഉണ്ടാക്കുന്ന രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് ഒരു കാരണവശാലും നിയമാകുന്നത് ഉചിതമല്ലെന്നു പ്രൊ ലൈഫ് പ്രവർത്തകർ വിശ്വസിക്കുന്നു. അയൽ രാജ്യങ്ങൾ ജനങ്ങളാണ് സമ്പത്ത് എന്ന കാഴ്ചപ്പാടിൽ എത്തുകയും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ ഭാരതം അതിന്റെ സനാതന മുല്യങ്ങളിൽ നിന്നും വ്യതിചലിക്കരുത്.