മെക്‌സിക്കോയില്‍ പ്രൊലൈഫ് നിയമഭേദഗതി പാസ്സാക്കി
കുല്യാക്കാന്‍, മെക്‌സിക്കോ: മനുഷ്യജീവന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമഭേദഗതി കോണ്‍ഗ്രസ് ഓഫ് ദ മെക്‌സിക്കന്‍ സ്റ്റേറ്റ് ഓഫ് സിനലോവ പാസ്സാക്കി. ഒരു മനുഷ്യജീവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ആ ജീവന് സംരക്ഷണം നല്‍കുന്ന നിയമാണ് കോണ്‍ഗ്രേസ് 2018 സെപ്തംബര്‍ 28 ന് പാസ്സാക്കിയത്. വോട്ടെടുപ്പില്‍ 32 പേര്‍ നിയമഭേദഗതിയെ പിന്തുണച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു.
പുതിയതായി മുന്നോട്ടു വച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ 4 ഇങ്ങനെ പറയുന്നു: ‘ആദരണീയമായ ജീവിതം ജീവിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ മനുഷ്യജീവനെ സംരക്ഷിക്കാന്‍ സ്റ്റേറ്റ് പ്രതിജ്ഞാബദ്ധമാണ്.’ സിനലോവ കോണ്‍ഗ്രസ്സിലെ ഭൂരിഭാഗം അംഗങ്ങളും ഇന്‍സ്റ്റിറ്റിയൂഷല്‍ റവലൂഷണറി പാര്‍ട്ടി അംഗങ്ങളാണ്.