ഭ്രൂണഹത്യ നിയമഭേദഗതിക്കായി ഒരുമിക്കണം: പ്രോ ലൈഫ്
കൊച്ചി: ഭ്രൂണഹത്യ നിയമഭേദഗതിക്കായി പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നു സീറോ മലബാർസഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭ്രൂണഹത്യനിയമം ഭേദഗതിക്കായി ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.
മനുഷ്യജീവന്റെ മഹത്വം, സംരക്ഷണം എന്നീ കാര്യങ്ങളിൽ വ്യക്തമായ ദർശനങ്ങൾ പുലർത്തുന്ന വിവിധ മതനേതാക്കൾ ജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കണം. പ്രോ ലൈഫ് ദർശനങ്ങളെക്കുറിച്ചും സംയുക്ത പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവിധ ക്രൈസ്തവ സഭകളുടെ റിപ്പോർട്ടുകളിൽ പഠനം നടത്തുമെന്നും ഭ്രൂണഹത്യയെ ന്യായീകരിക്കാനും നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ ഒരുമിച്ചു പ്രതിരോധിക്കുമെന്നും സീറോ മലബാർസഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.