കുഞ്ഞിനെ സംരക്ഷിക്കുവാൻ തയ്യാറാണ്- കെസിബിസി പ്രോലൈഫ് സമിതി

കൊച്ചി : അമ്മയുടെ ഉദരത്തിൽ 24 ആഴ്ച വളർച്ച പിന്നിട്ട കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിച്ച വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം നൽകിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. കുഞ്ഞിനെ ഗർഭം ധരിക്കാൻ ഇടയായ സാഹചര്യം അമ്മയ്ക്കും കുഞ്ഞിനും മാനഹാനി ഉണ്ടാകുമെന്ന കാരണത്താൽ കുഞ്ഞിന് ജനിക്കുവാനു ള്ള അവകാശം നിഷേധിക്കരുത്.

കൗമാര ഗർഭധാരണം ആണെങ്കിലും കുഞ്ഞിന്റെ ജനനത്തിന് തടസ്സമുണ്ടാകില്ല .ഇത്തരം പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിനു ജനിക്കുവാൻ കഴിയും. അമ്മക്കോ കുടുംബാംഗങ്ങൾക്കോ കുഞ്ഞിനെ വളർത്താൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ വളർത്താനും സംരക്ഷിക്കാനും കത്തോലിക്കാ സ്ഥാപനങ്ങൾ തയ്യാറാണ്. കേരള ഹൈക്കോടതി ഗർഭം അലസിപ്പിക്കാൻ അനുവാദം നൽകിയ കുഞ്ഞിനെ സംരക്ഷിക്കുവാൻ കെസിബിസി പ്രോലൈഫ് സമിതി തയ്യാറാണ്. പ്രസവം വരെ അമ്മയ്ക്ക് സുരക്ഷിത താമസം ഉറപ്പുവരുത്തുകയും തുടർന്ന് സർക്കാരിന്റെ നിയമപ്രകാരം കുഞ്ഞിനെ ദത്തു നൽകാനുള്ള നടപടികളും സ്വീകരിക്കാമെന്നും പ്രോലൈഫ് സംസ്ഥാന ഡയറക്ടർ ഫാദർ പോൾ മാടശ്ശേരിയും പ്രസിഡന്റ് സാബു ജോസും അറിയിച്ചു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles