എന്താണ് സന്യാസം….?

എന്താണ് സന്യാസം…? ശരിക്കും പറഞ്ഞാൽ ഇത് ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമല്ലേ?

സംഭാഷണത്തിനിടയിൽ ഒരിക്കൽ  നല്ല ഒരു സുഹൃത്തായ സന്യാസിനിയോട് ഞാൻ വെറുതെ ചോദിച്ചതാണിത്…
ഇന്ന് സന്യാസ ജീവിതം എറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ എനിക്ക് ആ സന്യാസിനി നൽകിയ മറുപടിയാണ് വളരെ പ്രസക്തമാണ്.
വൈദികരെയും സന്യാസികളെയും കുറിച്ച് നിരവധി അപവാദങ്ങൾ പരക്കുന്ന ഈ യുഗത്തിൽ എന്താണ് സന്യാസം അഥവാ പൗരോഹിത്യം എന്ന് മനസ്സിലാക്കുവാൻ നാം മറന്നു പോകുന്നു.
പഴമയിൽ നിന്ന് കേർത്തിണക്കിയ ചില വാക്കുകളാലല്ല, ആ സന്യാസിനി സന്യാസത്തെ നിർവചിച്ചത് മറിച്ച് സ്വന്തം ബോധ്യങ്ങളിലൂടെയായിരുന്നു.
പുഞ്ചിരിയോടെ അവർ പറഞ്ഞു തുടങ്ങി.
നിനക്കറിയുമോ,… ഇശോ ഒരിക്കൽ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തതിനെ പറ്റി . തിരഞ്ഞെടുപ്പ് നടത്തുന്നതിനു മുമ്പ് അവൻ മലമുകളിലേക്ക് പോയി. ഒരു രാത്രി മുഴുവൻ അവൻ തന്റെ പിതാവിനോട് പ്രാർത്ഥിച്ചു… മനസ്സ് ശാന്തമാക്കി പിതാവിനോട് ചേർന്ന് അവൻ പത്രണ്ടു പേരെ തിരഞ്ഞെടുത്തു… ഓർക്കണം ഒരു രാത്രി മുഴുവൻ അവൻ ഉറങ്ങാതെ പ്രാർത്ഥിച്ചായിരുന്നു. ആ തീരുമാനമെടുത്തത്. തന്റെ ഒപ്പമായിരിക്കുവാനുള്ള പത്രണ്ടു പേർ….
എന്നാൽ പിന്നീട് നാം കാണുന്നത് ഇശോയുടെ ആ പ്രാർത്ഥനയും തയ്യാറെടുപ്പും വിഫലമായി പോകുന്ന ഒരു ചിത്രമാണ്. തിരഞ്ഞെടുത്തവരിൽ ഒരാൾ തന്നെ ഒറ്റികൊടുക്കുന്നു… ഒരാൾ അവരെ തള്ളിപറയുന്നു… കുരിശിൽ വേദന സഹിക്കുമ്പോൾ യോഹന്നാൻ ഒഴികെ ബാക്കി എല്ലാവരും എങ്ങോട്ടോ ഓടി മറയുന്നു.
കൂടെ നടന്നവർ അവനെ വീട്ട് ഓടി പോകുന്നു.
 മരണത്തെ തോൽപിച്ച് ഉയിർത്ത ക്രിസ്തു ഇന്നും ജീവിക്കുന്നു. അവൻ ഇന്നും തിരഞ്ഞെടുപ്പ് നടത്തുന്നു… ആയിരം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് താൻ നടത്തിയ തിരഞ്ഞെടുപ്പ്…
അന്ന് യുദാസ് വരുത്തിയ ശിഷ്യത്വത്തിലെ കുറവ്….
പത്രോസ് വരുത്തിയ ശിഷ്യത്യത്തിന്റെ നിഷേധം….
ശിഷ്യന്മാർ സ്വന്തം സുരക്ഷിതത്ത്വം തേടിയ ശിഷ്യത്വത്തിന്റെ ഉപേക്ഷ…
ഇന്ന് ശിഷ്യത്വത്തിന്റെ ഈ കുറവുകൾ നികത്തപ്പെടുന്നു. എന്റെ സന്യാസത്തിലൂടെ… നിന്റെ പൗരോഹിത്യത്തിലൂടെ…
‘കുറവുകൾക്ക് മീതെ ഇശോയുടെ നിറവുകളെ പുൽകുവാൻ ലഭിക്കുന്ന അതിജീവിനത്തിന്റെ ക്ഷണമാണ് സന്യാസം’… അപ്പോൾ ജീവനിൽ നിന്ന് പരപൂർണ്ണ ജീവിതത്തെ പുൽകുവാൻ ഇച്ഛിക്കുന്ന ഈ ജീവിതാന്തസ് ഒരു ഒളിച്ചോട്ടമാകുന്നത് എങ്ങനെ?
ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ
ഇ- കത്ത്: libinjomathew@gmail.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles