പാവങ്ങളെ സഹായിക്കാന്‍ ഇതാ ഒരു വൈദികന്‍ മീന്‍ വില്‍ക്കുന്നു!

മീന്‍പിടുത്തക്കാരായിരുന്ന പത്രോസിന്റെയും യോഹന്നാന്റെയും പിന്‍ഗാമികളാണ് ക്രിസ്്ത്യാനികള്‍. ആ പാരമ്പര്യം അന്വര്‍ത്ഥമാക്കി ഇതാ ഫിലിപ്പൈന്‍സില്‍ ഒരു വൈദികന്‍. പാവങ്ങള്‍ക്ക് സഹായം എത്തിച്ചു കൊടുക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴി മീന്‍ വില്‍പന നടത്തുകയാണ്.

തെക്കന്‍ ഫിലിപ്പൈന്‍സിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഫാദര്‍ ജോയേല്‍ സിലാഗ്‌പോ മത്സ്യം വില്‍ക്കാന്‍ ഇറങ്ങിയത്. കൊറോണ വൈറസ് രോഗബാധ മൂലം പട്ടിണിയിലായവരെ സാമ്പത്തികമായി സഹായിക്കുകയാണ് ലക്ഷ്യം.

ഫിലിപ്പൈന്‍സിലെ ബസിലിയന്‍ ദ്വീപിലുള്ള സാന്‍ അന്റോണിയോ ഡി പാദുവ ഇടവകയിലാണ് ഫാ. ജോയേല്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്. മുന്‍പ് ഒരു പള്ളി പണിയേണ്ട ആവശ്യം വന്നപ്പോഴും അദ്ദേഹം മീന്‍ വീറ്റ് പണം സമാഹരിച്ചിട്ടുണ്ട്.

ബസീലിയന്‍ ദ്വീപിലെ ജനങ്ങള്‍ വളരെ ദരിദ്രരാണ്. ഭൂരിഭാഗം പേരും മുസ്ലിം മീന്‍പിടുത്തക്കാരും കര്‍ഷകരുമാണ്. കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗണ്‍ അവരെ സാരമായി ബാധിച്ചു.

ജനങ്ങളുടെ പട്ടിണി കണ്ട് മനസ്സലിഞ്ഞാണ് ഫാ. സിലാഗ്‌പോ മത്സ്യവ്യാപര രംഗത്തേക്ക് ഇറങ്ങിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles