ലോക്ക്ഡൗണ്‍ കാലത്ത് സഹോദരവൈദികര്‍ക്ക് പൗരോഹിത്യം

തിരുവനന്തപുരം രൂപതയിലെ പരുത്തിയൂര്‍ മേരി മഗ്ദലീന്‍ ഇടവക കഴിഞ്ഞ ദിവസം അപൂര്‍വമായൊരു തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഈ ലോക്ഡൗണ്‍ കാലത്ത് ആഘോഷങ്ങില്ലാതെ പൗരോഹിത്യം സ്വീകരിച്ചു.

ഫാ. ഷൈജു ബെര്‍ക്ക്മാന്‍സ്, ഫാ. ജോയ് മുത്തപ്പന്‍, ഫാ. ജോണ്‍സന്‍ മുത്തപ്പന്‍ എന്നിവരാണ് ആ മൂന്നു പേര്‍. ഇതില്‍ ഫാ. ജോയിയും ഫാ. ജോണ്‍സണും സഹോദരന്മാരാണ്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാന്‍ ആര്‍ച്ചുബിഷപ്പ് സൂസാ പാക്യത്തില്‍ നിന്നാണ് മൂവരും പൗരോഹിത്യം സ്വീകരിച്ചത്.

പരമ്പരാഗതമായി മത്സ്യബന്ധനത്തൊഴിലാളികളായിരുന്ന പരേതരായ അന്തോണിപ്പിള്ള മുത്തപ്പന്‍, മെറ്റില്‍ഡ എന്നിവരാണ് ജോയ്, ജോണ്‍സന്‍ സഹോദരന്മാരുടെ മാതാപിതാക്കള്‍. ദുരിതപൂര്‍ണമായിരുന്നു ഈ സഹോദരന്മാരുടെ ബാല്യകൗമാരങ്ങള്‍. സര്‍ക്കാര്‍ അഗതിമന്ദിരത്തിലായിരുന്നു താമസം.

നല്ല വിശ്വാസമുള്ളവരായിരുന്ന ഇരുവരുടെയും മാതാപിതാക്കള്‍. ആ വിശ്വാസ ചൈതന്യം അവര്‍ക്ക് മാര്‍ദര്‍ശനം അരുളുകയും അവസാനം ദൈവിക പദ്ധതിയനുസരിച്ച് അവര്‍ ഒരുമിച്ച് സെമിനാരിയില്‍ ചേരുകയും തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. ഫാ. ജോണ്‍സന്‍ തിരുവനന്തപുരം അതിരൂപതയുടെ ഭാഗവും ഫാ. ജോയ് ഇന്‍സ്റ്റിറ്റ്യൂട്ട് വോളന്റാസ് ദേയി സഭയുടെ അംഗവുമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles