ഒരു വൈദികൻ്റെ ആത്മനൊമ്പരം

ഇടവകയിലെ എല്ലാ കുടുംബങ്ങളെയും അടുത്തറിയുകയും അവരെ പേരു ചൊല്ലി വിളിക്കത്തക്ക അടുപ്പവുമുള്ള വൈദികനെ പരിചയമുണ്ട്.
ആ പുരോഹിതൻ്റെ ഇടപെടലിലൂടെ
ധാരാളം കുടുംബങ്ങൾ ആത്മീയഭിഷേകം പ്രാപിച്ചതായ് അറിയാം.
ഒരു തികഞ്ഞ മദ്യപാനിയോട് ദൈവസ്നേഹത്തിൻ്റെ ആഴം വർണ്ണിക്കുകയായിരുന്നു അദ്ദേഹം.
മദ്യപിച്ചു കഴിഞ്ഞാൽ അയാൾ വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം എന്നും തലവേദനയായിരുന്നു.
അച്ചൻ അയാളെ ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുമായിരുന്നു.
ഇടയ്ക്ക് അയാളെ വിളിച്ച് സംസാരിക്കുകയും മദ്യപാനത്തിൽ നിന്ന് മുക്തി നേടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്യുമായിരുന്നു. അതുകൊണ്ടൊക്കെയാകാം ഒരു ധ്യാനത്തിന് പോകാൻ അയാൾ താത്പര്യം കാണിച്ചു. ദൈവം ഇടപെട്ടു. മാനസാന്തര വഴിയിലേക്ക് അയാൾ തിരിച്ചെത്തി.
കുടുംബത്തിൽ സമാധാനവും
സന്തോഷവും കളിയാടി.
ഭാര്യയുടെയും മക്കളുടെയും
മുഖം പ്രകാശിതമായി.
എന്നാൽ കോവിഡ് കാലഘട്ടത്തിൽ
പള്ളികൾ അടയ്ക്കപ്പെട്ടതോടെ
അയാളുടെ പ്രാർത്ഥന കുറഞ്ഞു. ആത്മീയതയിൽ നിന്ന് പതിയെ അകന്നു. പളളിയിൽ വരാൻ അവസരം ലഭിച്ചിട്ടു പോലും അയാളത് വിനിയോഗിക്കാൻ താത്പര്യം കാട്ടിയില്ല. ആഴ്ചയിലൊന്ന് എന്ന രീതിയിൽ മദ്യപാനവും ആരംഭിച്ചു.
പിന്നീട് എണ്ണം കൂടി വന്നു.
‘നാലുകാലിൽ വീട്ടിൽ വരാൻ തുടങ്ങി.’
ഭാര്യയും മക്കളും അയാളുടെ ഉപദ്രവത്തിന് ഇരകളായി.
അവർ വികാരിയച്ചനരികിലേക്ക് ഓടിയെത്തി. അച്ചൻ അവരെ ആശ്വസിപ്പിച്ചു. എന്നാൽ ഇടവക വൈദികൻ വീട്ടിലെത്തിയെന്നറിഞ്ഞ അയാൾ ക്ഷുഭിതനാകുകയാണ് ചെയ്തത്.
ധാർമിക രോഷത്തോടെ അയാൾ പറഞ്ഞു:
‘ഒരച്ചനും എൻ്റെ കാര്യത്തിൽ
ഇടപെടണ്ട. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.’
പ്രതീക്ഷയുടെ വാതിൽ കൊട്ടിയടച്ചുകൊണ്ടുള്ള അയാളുടെ മറുപടി അച്ചൻ്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തി.
അച്ചനിന്നും അയാൾക്കുവേണ്ടി ദൈവാലയത്തിൽ മിഴിനീരൊഴുക്കി പ്രാർത്ഥിക്കാറുണ്ട്.
ക്രിസ്തുവിൻ്റെ വചനം
ഓർമയിൽ തെളിയുന്നു:
“ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ
ചിറകിന്കീഴ്‌ ചേര്ത്തുനിര്ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്ക്കുന്നതിന്‌ ഞാന് എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള് സമ്മതിച്ചില്ല”
(ലൂക്കാ 13 : 34)
നമ്മുടെ അഹങ്കാരവും പിടിവാശിയും
മുഖേന രക്ഷയുടെ വാതായനങ്ങൾ അടയ്ക്കപ്പെട്ടാൽ പിന്നെ ക്രിസ്തുവിൻ്റെ വിലാപത്തിനു പോലും നമ്മെ രക്ഷിക്കാനാകില്ല.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles