മിന്നല്‍പ്രളയത്തില്‍ വൈദികന് മരിച്ചു
അല്‍ബനി: ഹാലോവീന്‍ രാത്രിയില്‍ ന്യൂയോര്‍ക്കിലെ അല്ബനിയിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ വൈദികന് മരണമടഞ്ഞു. അദ്ദേഹത്തിന്റെ കാര്‍ വെള്ളപ്പൊക്കത്തില്‍ പെടുകയും അദ്ദേഹം ഒഴുകി പോകുകയും ആണുണ്ടായത്.
82 കാരനായ ഫാ. തോമസ് കോണറിയാണ് ദൗര്‍ഭാഗ്യകരമായി മരണമടഞ്ഞത്. അദ്ദേഹം രാത്രി 10 മണിയോടു കൂടി സെന്‍ട്രല്‍ ന്യൂ യോര്‍ക്കിലെ നോര്‍വേയിലൂടെ കാറില്‍ പോകുമ്പോള്‍ പെട്ടെന്നുണ്ടായ പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട് കാര്‍ നിശ്ചലമായി. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹം ഒഴുകി പോയി. അര കിലോമീറ്ററോളും ദൂരെ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. ഹെര്കിമറിലും ന്യൂപോര്‍ട്ടിലും ദിവ്യബലി അര്‍പ്പിക്കാന്‍ വേണ്ടി പോകുകയായിരുന്നു, അദ്ദേഹം.
‘ഫാ. കോണറിയുടെ ആകസ്മിക നിര്യാണം ഞങ്ങളെ അഗാധ ദുഖത്തിലാഴ്ത്തി. അദ്ദേഹം ജീവിച്ചതു പോലെ തന്നെ അദ്ദേഹം മരിച്ചു, ദൈവജനത്തെ സേവിച്ചു കൊണ്ട്.’ അല്‍ബനി ബിഷപ്പ് എഡ്വേര്‍ഡ് ഷാര്ഷന്ബര്ഗര് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.