വടക്കന്‍ ഇറ്റലിയില്‍ 28 വൈദികര്‍ കൊറോണ ബാധിച്ച് മരിച്ചു
ബെര്‍ഗമോ: മിലാനെ ചുറ്റിയുള്ള ഈറ്റാലിയന്‍ രൂപതകളില്‍ കൊറോണ വൈറസ് ബാധിച്ച് മുപ്പതോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ ഉടമസ്ഥതയിലുള്ള അവനീരെ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 28 വൈദികരെങ്കിലും കോവിഡ് 19 മൂലം അവിടെ ഇതിനകം മരിച്ചു കഴിഞ്ഞു.
മരണമടഞ്ഞവരില്‍ മൂന്നു പേരൊഴികെ ബാക്കി എല്ലാവരും 70 വയസ്സു കഴിഞ്ഞവരാണ്. പകുതിയിലേറെ പേര് 80 വയസ്സു കഴിഞ്ഞവരും. കൊറോണ മൂലം മരണപ്പെട്ട വൈദികരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് 54 വയസ്സാണ്. പാര്‍മ രൂപതയിലെ ഫാ. ആന്‍ഡ്രിയ അവാസിനിയാണത്.