മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ രണ്ടു വൈദികരെ അറസ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ര​ണ്ടു ക​ത്തോ​ലി​ക്കാ വൈ​ദി​ക​രെ​യും സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നെ​യും ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ഗ​ൽ​പുർ രൂ​പ​ത​യി​ലെ വൈ​ദി​ക​രാ​യ ബി​നോ​യി ജോ​ണ്‍ വ​ട​ക്കേ​ട​ത്തുപ​റ​ന്പി​ൽ, അ​രു​ണ്‍ വി​ൻ​സെ​ന്‍റ് എ​ന്നി​വ​രെ​യും മു​ന്നാ ഹ​ൻ​സ​ദ എ​ന്ന സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നെ​യു​മാ​ണ് ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ഫാ. ​ബി​നോ​യി തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം സ്വ​ദേ​ശി​യാ​ണ്.

അ​റ​സ്റ്റ് ചെ​യ്ത​വ​രെ അ​ഗൈ​മു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​റ​സ്റ്റ് ക​ള്ള​ക്കേ​സി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ ഫാ. ​അ​രു​ണ്‍ വി​ൻ​സെ​ന്‍റി​നെ വി​ട്ട​യ​ച്ചു. എ​ന്നാ​ൽ, മ​റ്റു ര​ണ്ടു​പേ​രെ വി​ട്ട​യ​ച്ചി​ട്ടി​ല്ല. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നൊ​പ്പം ഭൂ​മി കൈ​യേ​റ്റ​വും വൈ​ദി​ക​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ടെന്നും ​വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​എ​ൻ.​എം. തോ​മ​സ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ​യും ജാ​ർ​ഖ​ണ്ഡി​ലെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഭ​ഗ​ൽ​പുർ, ബാ​ങ്ക, ജാ​മു​യി, ഗോ​ദ്ദ, ദേ​വ​ഗ​ർ, സാ​ഹെ​ബ്ഗ​ഞ്ച് എ​ന്നി​വ​യാ​ണ് ഭ​ഗ​ൽ​പുർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള​ത്. ഇ​വി​ടെ പ​ള്ളി​ക​ളും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചുവരുന്പോ ഴാണ് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യയ്​ക്കു​ന്ന കാ​ര്യം മു​ഹ​റ​ത്തി​നു ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞ​താ​യി ഫാ. ​എ​ൻ.​എം. തോ​മ​സ് അ​റി​യി​ച്ചു. വൈ​ദി​ക​ർ​ക്കു​വേ​ണ്ടി ഫാ. ​ബി​നോ​യി ജോ​ണി​ന്‍റെ ഇ​ട​വ​ക​യാ​യ തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം പ​ള്ളി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles