വള്ളം മറിഞ്ഞ് വൈദികന്‍ മരിച്ചു
മൂവാറ്റുപുഴ: വള്ളം പുഴയിലേക്ക് മറിഞ്ഞ് വൈദികന്‍ മരണപ്പെട്ടു. മൂവാറ്റുപുഴ രണ്ടാര്‍ കര സ്വദേശിയായ വൈദികന്‍ ജോണ്‍ പടിഞ്ഞാറേക്കുടിയില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവ മിനറല്‍ വാട്ടര്‍ മാനേജര്‍ ഫാദര്‍ ജയിംസ് ചൂരത്തൊട്ടിയെയും മറ്റൊരു വൈദികനേയും പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ആവോലിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് മൂന്ന് വൈദികരും. ഫാക്ടറിയ്ക്ക് മുന്നിലൂടെ ഒഴുകിന്ന പെരിയാറില്‍ വള്ളം തുഴഞ്ഞ് നടക്കുമ്പോഴാണ് വൈദികര്‍ അപകടത്തില്‍ പെട്ടത്. വള്ളം അപ്രതീക്ഷിതമായി മറിയുകയായിരുന്നു.