ഇന്നത്തെ വിശുദ്ധ തിരുനാള്‍: യേശുവിന്റെ ദേവാലയസമര്‍പ്പണത്തിരുനാള്‍
ഇന്നത്തെ വിശുദ്ധ തിരുനാള്‍: യേശുവിന്റെ ദേവാലയസമര്‍പ്പണത്തിരുനാള്‍
മോശയുടെ നിയമം അനുസരിച്ച് പ്രവസശേഷം 40 ദിവസത്തേക്ക് ഒരു സ്ത്രീ അശുദ്ധയാണ്. അതിനാല്‍ നാല്പത് ദിവസം കഴിഞ്ഞ് അവള് ദേവാലയത്തിലെത്തി കാഴ്ച സമര്‍പ്പിച്ച് ശുദ്ധീകരണം സ്വന്തമാക്കണം. മറിയത്തിന്റെ ശുദ്ധീകരണമെന്നതിനേക്കാള് യേശു ആദ്യമായി ദേവാലയത്തിലെത്തുന്നു എന്നതാണ് ഈ തിരുനാളിന്റെ പ്രാധാന്യം. യേശു ജനിച്ച് 33 ദിവസങ്ങള്‍ക്കുള്ളില്‍ യേശുവിന് നാല് യഹൂദ ആചാരങ്ങള്‍ക്ക് വിധേയനാകേണ്ടി വന്നു. ആദ്യത്തേത് എട്ടാം ദിവസത്തെ പരിച്ഛേദനമായിരുന്നു. മറിയത്തിന്റെ ശുദ്ധീകരണം, യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചത് എന്നിവയായിരുന്നു ഇതര കര്‍മങ്ങള്‍. ദൈവത്തോട് യഹൂദ ജനം നടത്തുന്ന അബ്രഹാമിക ഉടമ്പടിയുടെ അടയാളമായിരുന്നു പരിച്ഛേദനം. യേശു മനുഷ്യനായി അവതരിച്ച ദൈവമായിരുന്നതിനാല്‍ അവിടുത്തേക്ക് പരിച്ഛേദനം ആവശ്യമില്ലായിരുന്നു. അതു പോലെ പരിശുദ്ധ കന്യക അമലോത്ഭവ ആയിരുന്നതിനാല്‍ അമ്മയ്ക്ക് ശുദ്ധീകരണവും ആവശ്യമില്ലായിരുന്നു. എന്നാല്‍, എളിമയോടെ തിരുക്കുടുംബം യഹൂദാചാരങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്ക് കീഴ്പ്പെടുകയാണ് ചെയ്യുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.