ജീവിതത്തിലെ പ്രതിസന്ധികള്‍ ക്രൂശിതനായ യേശുവിനെ കണ്ടെത്താനുള്ള അവസരങ്ങള്‍

“ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?” (റോമാ 8 : 31)

ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, കൂടെ നിൽക്കും എന്ന് കരുതിയവർ പോലും തള്ളി പറയുമ്പോൾ,മുന്നോട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ ഓർക്കുക കർത്താവ് നമ്മുടെ കൂടെയുണ്ട്..ലോകം മുഴുവൻ നിനക്ക് എതിരെ നിന്നാലും ലോകത്തെ കീഴടക്കിയവൻ നിന്നെ തിരഞ്ഞെടുത്ത് നിന്റെ വലതുകരം പിടിച്ചിരിക്കുന്നതിനാൽ നിനക്ക് ലജ്ജിക്കേണ്ടി വരുകയില്ല..

“പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല” എന്ന് പറഞ്ഞു കൊണ്ട് നമ്മെ ഓരോരുത്തരെയും അനാദിയിലെ തിരഞ്ഞെടുത്ത ദൈവം നമ്മെ നീതീകരിക്കാനായി സ്വന്തം പുത്രനെ ബലിയായി നല്കി…ഈശോയുടെ തിരുരക്തത്താലെ നമ്മെ കഴുകി എല്ലാ പാപത്തിൽ നിന്നും അന്ധകാരശക്തികളിൽ നിന്നും നമ്മെ മോചിപ്പിച്ച് ദൈവപുത്രസ്ഥാനത്തേയ്ക് ഉയർത്തി…

സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? (റോമാ 8 : 32)

നമ്മൾ ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയിൽ നമ്മൾ അനുഗ്രഹിക്കപ്പെടാൻ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശിൽ എല്ലാ മേഖലകൾക്കും ഉള്ള വിടുതൽ ദാനമായി അവിടുന്ന് നല്കുന്നത്..നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ ആ കുരിശിലേ സ്നേഹം ഒന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി. നമ്മെ സ്നേഹിച്ചവൻ മുഖാന്തരം നമ്മൾ എല്ലാ മേഖലയിലും വിജയം വരിക്കും എന്ന് വചനം നമ്മുക്ക് സാക്ഷ്യം നൽകുന്നു. നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
(റോമാ 8 : 37)

ചില തടസ്സങ്ങൾ, പ്രതിസന്ധികൾ , നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെ നടക്കുന്ന ക്രൂശിതനായ ഈശോയെ കണ്ടെത്താനുള്ള അവസരങ്ങളാണ്…ഫറവോയെ ഉയർത്തിയതും ഫറവോയുടെ ഹൃദയം കഠിനമാക്കിയതും ഇസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ആയിരുന്നു…അതുപോലെ തന്നെ ചില വേദനകളിലൂടെ ക്രൂശിതനെ കാണാനായി നമ്മുടെ ഹൃദയ കണ്ണുകൾ തുറക്കപ്പെടുന്നു.. കുരിശിലെ സ്നേഹം തിരിച്ചറിഞ്ഞ് ആ സ്നേഹത്തിൽ ആഴപ്പെടുമ്പോൾ വിശുദ്ധ കുരിശിൽ നിന്നും അളവില്ലാതെ നമ്മുക്കായി ഒഴുകുന്ന അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലേയ്കും കടന്നു വരുന്നു..നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാൻ വേണ്ടതെല്ലാം അവിടുന്ന് കുരിശിൽ പൂർത്തീകരിച്ചതാണ്..

വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
(റോമാ 10 : 4)

യേശു കർത്താവാണ് അവിടുന്ന് കുരിശിൽ എന്റെ രക്ഷ പൂർത്തീകരിച്ചു എന്ന് വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്ന ഏതൊരുവനിലേയ്കും ജാതിമതഭേദമന്യേ കുരിശിൽ നിന്നും അനന്തമായ ദൈവകൃപ കടന്നു വരും..

ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. (റോമാ 10 : 9)

യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ്‌ എല്ലാവരുടെയും കര്‍ത്താവ്‌. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.
എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും.
(റോമാ 10 : 12-13)

യേശു ലോകം മുഴുവന്റേയും രക്ഷകനും നാഥനുമാണ്…അവനിൽ വിശ്വസിക്കുന്നവന്, അവന്റെ നാമം ഏറ്റു പറയുന്നവന് ആരുടെ മുന്നിലും ലജ്ജിക്കേണ്ടി വരുകയില്ല..അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്‌. (റോമാ 10 : 11)

സഹനങ്ങളിൽ ദൈവസ്നേഹത്തിന്റെ പാരമ്യത്തിലേയ്ക് കടന്നു വന്നു കൊണ്ട് കുരിശിൽ നിന്നും ഒഴുകുന്ന അനന്തമായ കൃപ അനുഭവിക്കാം…ആ സ്നേഹത്തിൽ ആയിരിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles