ഭീകരവാദത്തിന് എതിരായ പ്രാര്‍ത്ഥനയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുമിച്ചു

വത്തിക്കാന്‍ സിറ്റി: യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കരും മുസ്ലിങ്ങളും വത്തിക്കാനില്‍ ഒത്തു കൂടി. ലോകമെമ്പാടും തീവ്രവാദത്തിന് ഇരകളാകുന്നവര്‍ക്കു വേണ്ടി കൂടി അവര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചു.

ഈ വര്‍ഷം ഫെബ്രുവരി 4 ന് ഫ്രാന്‍സിസ് പാപ്പായുടെ അല്‍ ്അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം അഹ്മദ് എല്‍ തായെബും ചേര്‍ന്ന് നടത്തിയ മാനവ സാഹോദര്യ പ്രസ്താവനയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് സംയുക്ത പ്രാര്‍ത്ഥന നടന്നത്.

പ്രാര്‍ത്ഥനയ്ക്കായി സെപ്തംബര്‍ 11 തെരഞ്ഞെടുത്തത് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. മറ്റുള്ളവര്‍ മരണവും നാശവും വിതച്ച ഇടങ്ങളില്‍ ജീവനും സാഹോദര്യവും കെട്ടിപ്പടുക്കാനാണ് ഇതെന്നും പ്രസ്് ഓഫീസ് വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles