വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനുശേഷം പ്രാര്‍ത്ഥിക്കുവാനായി വി. പാദ്രെ പിയോ പഠിപ്പിച്ച പ്രാര്‍ത്ഥന

‘ദൈവമേ, എന്റെ ഒപ്പം വസിക്കണമേ. ഞാന്‍ ദുര്‍ബലനാണ്. വീഴാതിരിക്കാനായി എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. കാരണം അങ്ങാണ് എന്റെ ജീവന്‍. അങ്ങയെ കൂടാതെയുള്ള ജീവിതം പ്രത്യാശാരഹിതവും അര്‍ത്ഥമില്ലാത്തതുമാണ്.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. കാരണം അങ്ങാണ് എന്റെ പ്രകാശം. അങ്ങ് എന്റെ ഒപ്പം ഇല്ലെങ്കില്‍ ഞാന്‍ ഇരുട്ടിലായിരിക്കും.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. അങ്ങയുടെ ഇഷ്ടം എന്താണെന്ന് എനിക്ക് കാണിച്ചുതരണമേ.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. അങ്ങനെ എനിക്ക് അങ്ങയുടെ സ്വരം ശ്രവിക്കുവാനും അതിലൂടെ അങ്ങയെ അനുഗമിക്കാനും ഇടയാകട്ടെ.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. അങ്ങയെ കൂടുതല്‍ സ്‌നേഹിക്കുവാനും അങ്ങയോടുള്ള സൗഹൃദത്തില്‍ ആയിരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.’
‘ദൈവമേ, അങ്ങയോടുള്ള വിശ്വസ്തതയില്‍ ഞാന്‍ എന്നും നിലനില്‍ക്കുന്നതിനായി അങ്ങ് എന്റെ ഉള്ളില്‍ വസിക്കണമേ.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. എന്റെ ആത്മാവിനെ അങ്ങേയ്ക്കിഷ്ടമുള്ള വാസസ്ഥലമാക്കുവാനും അങ്ങയുടെ സ്‌നേഹത്തില്‍ ജ്വലിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.’
‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. കാരണം ദിവസങ്ങള്‍ അടുത്തിരിക്കുന്നു. എന്റെ ജീവന്‍ കടന്നുപോകാറായിരിക്കുന്നു. മരണം, ന്യായവിധി, നിത്യത എന്നിവ അടുത്തുവരുകയാണ്. അതിനാല്‍ എന്നെ ശക്തിപ്പെടുത്തണമേ. അങ്ങനെ ഞാന്‍ അങ്ങയുടെ വഴിയിലേയ്ക്കു വേഗം എത്തട്ടെ. ഇപ്പോള്‍ തന്നെ സമയം വളരെ വൈകിയിരിക്കുന്നു.’
‘ദൈവമേ, എന്നോടൊത്ത് നില്‍ക്കണമേ. എന്റെ മരണസമയത്ത് ഞാന്‍ അങ്ങയോടു കൂടെ അങ്ങയുടെ കൃപയിലും സ്‌നേഹത്തിലും ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു.’
‘ദൈവമേ, എന്നോടൊത്ത് ആയിരിക്കണമേ. സ്വര്‍ഗീയമായ സമാശ്വാസം ഞാന്‍ ആവശ്യപ്പെടുന്നില്ല. കാരണം അതിനു ഞാന്‍ യോഗ്യനല്ല. എങ്കിലും അങ്ങയുടെ സാന്നിധ്യം എന്റെ കൂടെ ഉണ്ടായിരിക്കണമേ. അങ്ങയോടു ഞാന്‍ യാചിക്കുകയാണ്.’
‘ദൈവമേ, അങ്ങയെ ഞാന്‍ തേടുകയാണ്. അങ്ങയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുവാനുള്ള കൃപാവരം മാത്രം എനിക്ക് നല്‍കണമേ. ഭൂമിയില്‍ ഉള്ളിടത്തോളം കാലം അങ്ങയെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ നിത്യതയിലും അങ്ങയുമായുള്ള സ്‌നേഹത്തില്‍ തുടരാന്‍ കഴിയുമല്ലോ. ആമ്മേന്‍.’


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles