ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 23-ാം ദിവസം
ഇഹലോക ജീവിതത്തില്‍ നാം ഉപേക്ഷിക്കുന്ന പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ നമ്മുടെ കാലയളവ് കുറയ്ക്കുക തന്നെ ചെയ്യും. ഈ പാപങ്ങള്‍ക്ക് നാം ചെയ്യുന്ന പരിഹാരം സ്വര്‍ഗ്ഗത്തിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
റിന്യൂവല്‍ മിനിസ്ട്രിയുടെ പ്രസിഡന്റും ഗ്രന്ഥരചയിതാവുമായ റാല്‍ഫ് മാര്ട്ടിന് ഇങ്ങനെ പറയുന്നു, “അശുദ്ധമായത് എല്ലാം ഇല്ലാതാവണം. പാപങ്ങള്‍ വഴി വളഞ്ഞതും തിരിഞ്ഞതുമായ എല്ലാം നേരെയാക്കപ്പെടണം. നമ്മുടെ ആത്മാവിനു അംഗഭംഗം വന്നതും, സുഖമില്ലാത്തതുമായവയെല്ലാം സൗഖ്യമാക്കപ്പെടണം. ക്രമരഹിതമായവയെല്ലാം ക്രമത്തിലാക്കപ്പെടുകയും ചെയ്യണം. എല്ലാ ആസക്തികളേയും പൊട്ടിച്ചെറിയണം”.
പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.
1 സ്വര്. 1 നന്മനിറഞ്ഞ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.