ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 12-ാം ദിവസം

ദ്ധീകരണസ്ഥലത്തു നിന്ന് മോചിക്കപ്പെട്ട ഒരു കൂട്ടം ആത്മാക്കള്‍ കൊര്‍ട്ടോണയിലെ മാര്‍ഗരറ്റിനെ സന്ദര്‍ശിച്ചു. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അധികം ആഹ്ലാദത്തിലായിരിന്നു അവര്‍. തങ്ങള്‍ എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരായതെന്ന് അവര്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അവളെ അഭിവാദ്യം ചെയ്തു കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ദൈവത്തിന്റെ മടിത്തട്ടിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു”.

“അതിനു ശേഷവും, മറ്റ് പല ദുഖാര്‍ത്തരായ ആത്മാക്കളും അവളെ സന്ദര്‍ശിക്കുകയും തങ്ങളുടെ മേലും കരുണകാണിക്കണമെന്ന് അവളോട് അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാര്‍ഗരറ്റ് തന്റെ പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചു. ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ വാഴ്ത്തി കൊണ്ട് ആ ദിവസം തന്നെ അനേകം ആത്മാക്കള്‍ സ്വതന്ത്രമാക്കപ്പെട്ടു”.

(1924-ല്‍ പയസ് യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫിന്റെ സ്ഥാപകനായ വിശുദ്ധ ലൂയീസ് ഗ്വാനെല്ല).

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles