ദി പോപ്പ്സ് ക്യാറ്റ്
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
കുട്ടികള്‍ക്ക് എപ്പോഴും അവരുടെ ലോകത്തിനു മനസിലാകുന്ന രീതിയില്‍ കാര്യങ്ങളെ കാണാനാണിഷ്ടപ്പെടുന്നത്. മുതിര്‍ന്നവരുടെ വലിയ വലിയ കാര്യങ്ങളായാലും അവര്‍ അവരുടെ കാഴ്ചകളില്‍ തികച്ചും വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കും. വത്തിക്കാനിലെ ഓഫിസിലെ കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. ‘ദി പോപ്പ്സ് ക്യാറ്റ്’ എന്നാണു പുസ്തകത്തിന്റെ പേര്. പേരുപോലെ തന്നെ ഇതിലെ പ്രധാന കഥാപാത്രം ഒരു പൂച്ചയാണ്. പൂച്ചകളെ കുട്ടികള്‍ക്കൊക്കെ ഇഷ്ടമായിരിക്കും. ഒരു പൂച്ച എങ്ങനെയാണ് വത്തിക്കാനിലെ ഓഫീസ് കാര്യങ്ങള്‍ നോക്കി കാണുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ജോണ്‍ എം. സ്വീന്‍ ആണ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പാപ്പ പറയുന്ന കാര്യങ്ങള്‍ ഒന്നും മനസിലാകാറില്ല. നമ്മള്‍ മുതിര്‍ന്നവര്‍ പാപ്പയെ കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ കുട്ടികള്‍ പാപ്പ എന്നാലെന്തെന്ന് മനസിലാക്കികൊടുക്കാന്‍ വേണ്ടിയുള്ള ഒരു ചെറിയ ശ്രമം മാത്രമാണ് ഈ പുസ്തകമെന്നു സ്വീന്‍ പറയുന്നു.
മാര്‍ഗരറ്റ് എന്ന പൂച്ചയിലൂടെ ആണ് കഥ നീങ്ങുന്നത്. തെരുവില്‍ നിന്നും ലഭിക്കുന്ന പൂച്ചയെ താന്‍ താമസിക്കുന്ന ഇടത്തേക്ക് പാപ്പ കൊണ്ടു വരുന്നിടത്ത് നിന്നുമാണ് കഥ ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പാപ്പയുടെ പ്രിയ പൂച്ചയാകുന്ന മാര്‍ഗരറ്റ് അവിടത്തെ ഓഫീസിലെ കാര്യങ്ങള്‍ കാണുന്നത് എങ്ങനെ ആയിരിക്കും എന്നാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. പുസ്തകം കുട്ടികള്‍ വായിച്ചു തുടങ്ങുന്നതോടെ പാപ്പയെ അവര്‍ സ്‌നേഹിച്ചു തുടങ്ങും.