നാലാം മാര്‍പാപ്പയുടെ തിരുശേഷിപ്പ് കുപ്പത്തൊട്ടിയില്‍
ലണ്ടനില്‍ വെയ്സ്റ്റ് മാനേജ് ചെയ്യുന്ന കമ്പനി കഴിഞ്ഞ ദിവസം കുപ്പത്തൊട്ടിയില്‍ നിന്ന് കണ്ടെത്തിയത് നാലാം മാര്‍പാപ്പാ ആയിരുന്ന വി. ക്ലെമെന്റിന്റെ തിരുശേഷിപ്പ്! വി. പത്രോസിന്റെയും വി. പൗലോസിന്റെയും ശിഷ്യനായിരുന്നു ക്ലെമെന്റ്.
പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന കമ്പനി ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് തിരുശേഷിപ്പ് പാഴ് വസ്തുക്കളുടെ ഇടയില്‍ നിന്നും കണ്ടെത്തിയതായും അത് മധ്യ ലണ്ടന്‍ പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്നതായും പരസ്യം ചെയ്തു. മുന്‍ മാര്‍പാപ്പയും വിശുദ്ധനുമായ ക്ലെമെന്റിന്റെ ഒരു അസ്ഥിയാണ് ഇപ്രകാരം കണ്ടെത്തിയത്. പാഴ് വസ്തുക്കളുടെ ഇടയില്‍ നിന്ന് പല വിചിത്ര വസ്തുക്കളും തങ്ങള്‍ക്കു കിട്ടാറുണ്ടെന്നും എന്നാല്‍ അതില്‍ ഒരു മഹാനായ മാര്‍പാപ്പയുടെ തിരുശേഷിപ്പ് കിടപ്പുണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അവര്‍ അറിയിച്ചു.
എഡി 90 കാലഘട്ടത്തില്‍ ആദ്യ പാപ്പയായ പത്രോസിനും, ലീനസിനും ക്ലീറ്റസിനും ശേഷം പാപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ആളാണ് വി. ക്ലെമെന്റ്. അദ്ദേഹത്തെ രചനകളിലൂടെയാണ് നാം ആദ്യകാല കത്തോലിക്കാ സഭയുടെ ചരിത്രം അറിയുന്നത്.
റോമാ ചക്രവര്‍ത്തിയായിരുന്ന ട്രാജന്റെ ഭരണകാലത്ത് വി. ക്ലെമെന്റ് ക്രിമിയയിലേക്ക് നാടുകടത്തപ്പെടുകയും അവിടെ വച്ച് കൊല്ലപ്പെടുകയുമായിരുന്നു. 868 എഡിയില്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ കണ്ടെത്തിയതായി വി. സിറില്‍ അവകാശപ്പെട്ടു. കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയ അസ്ഥിയുടെ മെഴുകു കൊണ്ടു സീല്‍ ചെയ്ത ചെപ്പില്‍ മാര്‍പ്പാപ്പയും രക്തസാക്ഷിയുമായ വി. ക്ലെമന്റിന്റെ അസ്ഥിയുടെ ഭാഗം എന്ന് എഴുതിവച്ചിട്ടുണ്ട്. കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായി അത് യുകെ ലബോറട്ടറിയിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ്.