ടൈറ്റാനിക്ക് കപ്പലില്‍ ഒരു മാര്‍പാപ്പായുടെ കത്തുണ്ടായിരുന്നു!
1912 ഏപ്രില്‍ മാസം പതിനഞ്ചാം തീയതി. അന്നാണ് സൗത്ത് ആംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ആര്‍.എം.എസ്. ടൈറ്റാനിക്ക് എന്ന ആഡംബര കപ്പല്‍ മഞ്ഞുമലയിലിടിച്ച് ദുരന്തമുണ്ടാകുന്നത്. ആയിരത്തിയഞ്ഞൂറോളം പേര്‍ മരണപ്പെട്ട, ലോകത്തെ ഞടുക്കിയ ആ സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ടിലേറെയായിരിക്കുന്നു. ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴുമ്പോള്‍, മാര്‍പാപ്പയുടെ പ്രത്യേക സന്ദേശമടങ്ങിയ ഒരു കത്തുമായി അതില്‍ സഞ്ചരിച്ചിരുന്ന മനുഷ്യന്റെ വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
പീയൂസ് പത്താമന്‍ മാര്‍പ്പാപ്പ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്യം എച്ച്. താഫ്റ്റിന് സന്ദേശം കൈമാറാന്‍ യോഗ്യനായ ഒരാളെ കണ്ടുപിടിച്ചു. മേജര്‍ ആര്‍ച്ചിബാള്‍ഡ് വില്ലിങ്ങ്ഹാം ബട്ട്. പത്രപ്രവര്‍ത്തനത്തില്‍ ബിരുദധാരിയായിരുന്ന അദ്ദേഹം മെക്‌സിക്കോയിലെ ആദ്യ യു.എസ്സ്. എംബസ്സിയുടെ സെക്രട്ടറിയാകുകയും പിന്നീട് സ്പാനിഷ് അമേരിക്കന്‍ യുദ്ധ സമയത്ത് പട്ടാളത്തില്‍ ചേരുകയും ചെയ്തു. അതിനുശേഷമാണ് അദ്ദേഹത്തിന് മേജര്‍ പദവി ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആ കപ്പലില്‍ ബട്ടും കൂടെയൊരു സുഹൃത്തുമുണ്ടായിരുന്നു. മഞ്ഞുമലയില്‍ ഇടിച്ചതിനുശേഷം രക്ഷാപ്രവര്‍ത്തകരോടൊപ്പം ഓടിനടന്നിരുന്ന ഒരു യാത്രികന്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും ചരിത്രവും പറയുന്നുണ്ട്. അതദ്ദേഹമാണ്.
യുദ്ധങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച ആത്മബലവും ധീരതയും അദ്ദേഹത്തെ സ്വന്തം ജീവിതം രക്ഷപെടുത്തുന്നതിനേക്കാള്‍ മറ്റുള്ളവരെ സഹായിക്കുന്നതിലായിരുന്നു ശ്രദ്ധ. അവസാന ശ്വാസം വരെ കുട്ടികളെയും സ്ത്രീകളെയും ഭദ്രമായി രക്ഷാപ്രവര്‍ത്തകരുടെ ബോട്ടിലേക്ക് അദ്ദേഹം നയിച്ചു. എങ്കിലും അദ്ദേഹത്തിനു മരണത്തിന് കീഴടങ്ങേണ്ടി വന്നു. അദ്ദേഹത്തിനൊപ്പം ആ കത്തിലെ സന്ദേശവും കടലില്‍ അലിഞ്ഞുചേര്‍ന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.