കുഞ്ഞിന് ജീവന് നല്കാന് മരണം ഏറ്റു വാങ്ങിയ അമ്മ
കിയാര ത്യാഗത്തിന്റെ പ്രതീകമാണ്. സ്വന്തം കുഞ്ഞിന് ജീവന് നല്കാന് സ്വന്തം ജീവന് ബലി കഴിച്ച അമ്മ. 2012 ല്‍ മരണമടഞ്ഞ 28 വയസ്സുള്ള ഇറ്റാലിയന്‍ വംശജ, കിയാരാ കോര്‍ബെല്ല പെട്രില്ലൊ ജൂലൈ രണ്ടിന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. കേവലം പതിനെട്ടു വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് കിയാരാ തന്റെ ഭര്‍ത്താവായ എന്റികോ പെട്രില്ലൊയെ കണ്ടുമുട്ടു്ന്നത്. തുടര്‍ന്ന് 2008ല്‍ അവര്‍ വിവാഹിതരായി. വേദനകള്‍ നിറഞ്ഞതായിരുന്നു ദാമ്പത്യം. പ്രസവിച്ച് മിനിറ്റുകള്‍ക്കകം ആദ്യ രണ്ടു കുഞ്ഞുങ്ങളായ മരിയയേയും ഡേവിഡിനേയും കിയാരക്കു നഷ്ടമായി. 2010ല്‍ അവള് വീണ്ടും ഗര്‍ഭിണിയായി, കൂടെ അര്‍ബുദത്തിന്റെ വേരുകളും. തന്റെ ജീവനെ പ്രതികൂലമായി ബാധിക്കും എന്ന് അറിയാമായിരിന്നിട്ടും ഗര്‍ഭസ്ഥശിശുവിന്റെ ജീവന് ദോഷമുണ്ടാക്കുന്ന ചികില്‍സ അവള് നിഷേധിച്ചു.
മെയ് 2011ല്‍ ഫ്രാന്‍സിസ്കോ എന്ന ആ കുഞ്ഞിന്റെ ജനനത്തോടെ മാത്രമെ അര്‍ബുദ ചികിത്സ അവള് ആരംഭിച്ചുള്ളു. അപ്പോഴേയ്ക്കും അര്‍ബുദം അവളില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. സംസാരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അന്ത്യദിനങ്ങള്‍ അത്യന്തം വേദനാപൂര്‍ണ്ണമായിരുന്നു. ഫ്രാന്‍സെസ്കൊ ജനിച്ച് കൃത്യം ഒരു വര്‍ഷത്തിനകം കിയാരാ മരണമടഞ്ഞു. തുടര്‍ന്ന് കിയാരാ കോര്ബെല്ലൊ പെട്രില്ലൊ സന്തോഷത്തിന്റെ സാക്ഷി എന്ന ജീവചരിത്രപുസ്തകം പ്രകാശനം ചെയ്തു.
വിഷമതകള്‍ നേരിട്ട അനേകം ദമ്പതികള്‍ സഭയിലുണ്ടായിട്ടുണ്ട്. ഇതില്‍ നിന്നും പെട്രില്ലൊ ദമ്പതികളെ വിഭിന്നരാക്കുത് ദൈവകൃപയിലുള്ള അവരുടെ ആശ്രയബോധമാണ്. തന്റെ മകനെ കാണാനൊ, ഭര്‍ത്താവിനോടൊപ്പം ജീവിക്കാനൊ കഴിയില്ല എന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാന്‍ കിയാരയ്ക്കു കഴിഞ്ഞു. അവസാന നാളുകളില്‍ ഭര്‍ത്താവായ എന്റികോ കിയാരയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, ‘ എെന്നക്കാള്‍ ഉപരിയായി പ്രാണനുതുല്യം അവളെ സ്നേഹിക്കാന്‍ കഴിയുന്ന ഒരുവന്റെ അടുത്തേക്കാണ് അവള് പോകുതെങ്കില് പിന്നെ ഞാന്‍ എന്തിന് സങ്കടപ്പെടണം?’. 2012 ജൂണ്‍ 13ന് സ്വഭവനത്തില്‍ വിവാഹവസ്ത്രം അണിഞ്ഞ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാിധ്യത്തില്‍ കിയാര അന്ത്യയാത്ര മൊഴിഞ്ഞു. സ്നേഹം ഇന്നും നിലനില്ക്കുന്നു എന്ന പ്രത്യാശയാണ് കിയാര നമുക്ക് പകര്‍ന്നു തരുന്നത്. മാനുഷികമായ പല ഭയങ്ങളെയും, വേദനയേയും, ആകുലതകളേയും അതിജീവിക്കാന്‍ കിയാരയ്ക്കു സാധിച്ചു. നമ്മുക്ക് മുന്നിലുള്ള അതേ ചോദ്യങ്ങളും, തടസ്സങ്ങളും, ബുദ്ധിമുട്ടുകളും അവള്‍ക്കു മുന്നിലുമുണ്ടായിരുന്നു. നമ്മില്‍ നിന്നും അവളെ വ്യത്യസ്തയാക്കുന്നത് ദൈവത്തിന് എല്ലാം സമര്‍പ്പിക്കാനുള്ള അവളുടെ കഴിവാണ്. ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളേയും നേരിടുവാനുള്ള ദൈവകൃപയിലുള്ള അവളുടെ ആശ്രയബോധമാണ്.
മരണത്തിന് ഒരാഴ്ച മുമ്പ് തന്റെ മകനായ ഫ്രാന്‍സിസ്കോയ്ക്ക് എഴുതിയ കത്തില്‍ കിയാര പറയുത് ഇപ്രകാരമാണ്,’ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുകയാണ്. മരിയയേയും, ഡേവിഡിനേയും ആദ്യ രണ്ടു മക്കള്‍) ശുശ്രൂഷിക്കുവാനായി നീ ഡാഡിയോടുകൂടി ഇവിടെ ആയിരിക്കുക.’.
ജൂണ്‍ 21ന് നൂറുകണക്കിന് ഇറ്റാലിയന്‍ നിവാസികളാണ് കിയാരയുടെ ശവസംസ്ക്കാര ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തിയത്. പ്രൊ ലൈഫ് സംഘടനകളിലെ സ്ഥിരം സാന്നിധ്യമായിരുു ഈ ദമ്പതികള്‍. മരണത്തിന്റെ അവസാനമണിക്കൂറില്‍ എന്റികോ കിയാരയോട് ചോദിക്കുകയുണ്ടായി, ‘ എന്റെ പ്രിയേ ക്രിസ്തു സഹിച്ച ഈ കുരിശ് മധുരമുള്ളതാണൊ?’ അതേ എന്നവള്‍ ഉത്തരം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: എന്റെ മകന് വലുതാകുമ്പോള്‍ അവനറിയും അമ്മയുടെ സ്നേഹത്തെക്കുറിച്ച് സ്നേഹിക്കപ്പെടാനും, സ്നേഹിക്കാനുമുള്ള അവളുടെ ആഗ്രഹത്തെക്കുറിച്ച്. എന്നെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി എന്നത് സന്തോഷപുര്വ്വമുള്ള അവളുടെ മരണം കാണുക എതായിരുന്നു’.