പത്രോസ് പൗലോസ്സ് ശ്ലീഹന്മാരോടുള്ള ജപം
പത്രോസ് പൗലോസ്സ് ശ്ലീഹന്മാരുടെ തിരുനാള്‍ ജൂൺ 29.
കടപ്പെട്ട തിരുനാൾ ആണ്.
ഇന്നേ ദിവസം പ്രസാദവരാവസ്ഥയിൽ വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.
വിശുദ്ധ പത്രോസ്ശ്ലീഹയോടുള്ള ജപം
“ലോകത്തിൽ നീ കെട്ടുന്നതൊക്കെയും കെട്ടപ്പെടും, അഴിക്കുന്നതൊക്കെയും അഴിക്കപെടും” എന്നുള്ള ഈശോകർത്താവിന്റെ അരുളപ്പാട് കേൾക്കുന്നതിന് വരം പ്രാപിച്ചു തിരുസഭയ്ക്ക് തലവനായി ഏർപ്പെടുത്തപെട്ട മാർ പത്രൊസ്സേ ! ലോകരക്ഷകനെപ്രതി അങ്ങ് മരണപര്യന്തം മനസ്താപപെട്ട് കരഞ്ഞതുപോലെ ഞാനും എന്റെ പാപക്കെട്ടുകൾ വെറുത്തു, എന്റെ ഓർമ്മ, ബുദ്ധി, മനസ്സ് ഇതുകൾ ഭൂമിയിൽ മായകളാലും ലോകത്തിന്റെ നിലയില്ലാത്ത വാഴ്ച്ചകളാലും മയങ്ങിപ്പോകാതെ മുൻചെയ്ത കുറ്റങ്ങളെ ഓർത്തു കരയുവാനും ദൈവസ്നേഹത്തിൽ അധികം വർധിച്ചും വരുവാനുംവേണ്ടി സർവേശ്വരനോട് അപേക്ഷിച്ചു കൃപ തരുവിപ്പാറാകണമെന്നു അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു. ആമ്മേൻ…
1സ്വർഗ 1നന്മ 1ത്രിത്വ.
വിശുദ്ധ പൗലോസ് ശ്ലീഹയോടുള്ള ജപം
പരിശുദ്ധ ശ്ലീഹായായ മാർ പൗലോസേ, അഴിവിനുയോഗ്യമായ ഞങ്ങളുടെ ഈ ശരീരം അഴിവില്ലായ്മയെ പ്രാപിച്ചു മരിച്ചുപോകുന്ന ഈ ശരീരം മരണമില്ലായ്മ എന്ന വരം കൈകൊള്ളുന്നവരെയും അന്ധകാരമായ ഈ രാത്രി യുടെ വാഴ്ചയെ ഞങ്ങൾ കടക്കുന്നകാലത്തിൽ ഞങ്ങൾക്കു വഴികാട്ടിയായിരുന്നു സഹായം ചെയ്തരുളേണമേ അമ്മേൻ.
1സ്വർഗ 1 നന്മ 1ത്രിത്വ.