വെടിനിര്‍ത്താനും ശത്രുത വെടിയാനും മാര്‍പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യാതിര്‍ത്തികളില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കൊറോണ വൈറസിന് അതിരുകളില്ല എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

മാര്‍ച്ച് 23 ാം തീയതി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിയേരസ് ‘ ലോകത്തിന്റെ എല്ലാ ഭാഗത്തും വെടി നിര്‍ത്തണം’ എന്ന് പ്രഖ്യാപിച്ച് കാര്യം ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു. ജീവനു വേണ്ടിയുള്ള യഥാര്‍ത്ഥ പോരാട്ടത്തില്‍ പങ്കുചേരാന്‍ ഗുട്ടിയേരസ് ആഹ്വാനം ചെയ്തിരുന്നു.

‘അദ്ദേഹത്തിന്റെ ആഹ്വാനം ചെവിക്കൊണ്ട് എല്ലാത്തരം ശത്രുതയും യുദ്ധവും അവസാനിപ്പിക്കാന്‍ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു’ പാപ്പാ ആഹ്വാനം ചെയ്തു. ‘സംഘര്‍ഷങ്ങളില്‍ തീര്‍പ്പു കല്‍പിക്കേണ്ടത് .യുദ്ധത്തിലൂടെയല്ല, പരസ്പര സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ്’ പാപ്പാ ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles