പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഒക്ടോബര്‍ 14 ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും
വത്തിക്കാന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിര്‍ണായക പങ്കു വഹിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 14ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. എല്‍ സാല്‍വദോറിലെ ബിഷപ്പ് ഓസ്കര് റൊമേരോയെയും അന്നേ ദിവസം വിശുദ്ധനായി പ്രഖ്യാപിക്കും.
1963 മുതല്‍ 1978 വരെ മാര്‍പാപ്പയായി സേവനമനുഷ്ഠിച്ച ജോണ്‍പോള്‍ ആറാമന്റെ യഥാര്‍ത്ഥ പേര് ജിയോവാനി ബാറ്റിസ്റ്റാ മോന്തിനി എന്നായിരുന്നു. ഇറ്റലിക്ക് പുറത്തേക്കുള്ള പേപ്പല്‍ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിപ്ലവകരമായ
പല തീരുമാനങ്ങളും ഹ്യൂമന്‍ ലൈഫ് എന്ന എന്‍സൈക്ലിക്കലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചൈതന്യപൂര്‍ണ്ണമായ നേതൃത്വപാടവത്തിലൂടെ വിശ്വാസികളുടെ ഹൃദയം കവര്‍ന്ന പാപ്പ പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ് സഭാവിഭാഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. പോള്‍ ആറാമനെ വിശുദ്ധപദവിയിലേക്ക് നയിച്ച സംഭവം അരങ്ങേറുന്നത് 2003ല്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്.
ഇറ്റാലിയന്‍ വംശജയായ ഒരമ്മ അഞ്ച് മാസം പ്രായമുള്ള തന്റെ ഗര്‍ഭസ്ഥശിശുവിന്റെ സൗഖ്യത്തിനായി ലൊമ്പാര്‍ഡിയിലെ ഒരു ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തി. തന്റെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവന് ഭീഷണിയായ ഗുരുതരമായ ഒരസുഖത്തിനുടമയായിരുന്നു അവര്‍. ഭ്രൂണഹത്യയല്ലാതെ വേറെ മാര്‍ഗമില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ മാദ്ധ്യസ്ഥസഹായം യാചിച്ച ആ സ്ത്രീ പിന്നീട് ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം കൊടുത്തു.