വിജയത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് സുപ്പര്‍ ബൗള്‍ ചാമ്പ്യന്‍
‘ഞാന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ മഹത്വം പരമാവധി ഉയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്:’ പറയുന്നത് പാട്രിക്ക് മഹോംസാണ്, സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍.
കന്‍സാസ് സിറ്റിക്ക് വേണ്ടി കളിക്കുന്ന 24 കാരനായ മഹോംസ് ക്വാട്ടര്ബാക്കായാണ് കളിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയെ തോല്പിച്ചാണ് കന്‍സാസ് സൂപ്പര്‍ ബൗള്‍ കിരീടം സ്വന്തമാക്കിയത്. പത്തു പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കന്സാസിന്റെ ആവേശകരമായ തിരിച്ചുവരവ്.
ക്രിസ്തുമതവിശ്വസാം തന്റെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് കളിക്കു മുമ്പ് മഹോംസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘എല്ലാ കളികളിലും ജയിക്കണം എന്ന് തീര്‍ച്ചയായും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കാര്യത്തിലും ദൈവത്തെ പരമാവധി മഹത്വപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്’ മഹോംസ് പറഞ്ഞു.
50 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ടീം നേടിയ വിജയത്തിന്റെ മഹത്വം സിഇഒ ക്ലാര്‍ക്ക് ഹണ്ട് ദൈവത്തിന് സമര്‍പ്പിച്ചു. 1970 ലാണ് കന്‍സാസ് അവസാനമായി സൂപ്പര്‍ ബൗള്‍ കിരീടം നേടിയത്.