ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: തനിക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു. സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മലയാളിയും ജെസ്യൂട്ട് സഭാംഗവുമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിനൊപ്പമാണ് കർദിനാൾ പാപ്പയെ കണ്ടത്.

പേപ്പൽ വസതിയുടെ പ്രീഫെക്ടും വത്തിക്കാനിൽ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദർശനങ്ങളുടെയും ചുമതലക്കാരനുമായ ആർച്ച്ബിഷപ്പ് ഡോ. ജോർജ് ഗ്യാൻസൈ്വനും സന്നിഹിതനായിരുന്നു. സീറോ മലബാർ സഭയിലെ എല്ലാ വിശ്വാസികൾക്കും തന്റെ ശ്ലൈഹിക ആശീർവാദം നൽകുന്നുവെന്ന് അറിയിക്കണമെന്നും പാപ്പ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles