ഓരോ തവണ ജപമാല കൈയിലെടുക്കുമ്പോഴും നാം സ്വര്‍ഗത്തിലേക്ക് നടക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ‘വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന വളരെ ശക്തിയേറിയതാണ്. മധ്യേഷ്യയിലും ലോകം മുഴുവനും വേണ്ടി നാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം’  മാര്‍പാപ്പാ പറഞ്ഞു.

‘മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ എല്ലാവര്‍ക്കുമുള്ള ഒരു വിളിയാണ്. പ്രത്യേകിച്ച് സംശയങ്ങളാലും ദുഖത്താലും വലയുന്നവര്‍ക്ക്. നാം ഇന്ന് മറിയത്തിലേക്ക് നോക്കി നമ്മുടെ ലക്ഷ്യം കണ്ടെത്തുന്നു. ഒരു സൃഷ്ടി ഉത്ഥിതനായ യേശുവിന്റെ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു!’ പാപ്പാ പറഞ്ഞു.

‘എളിയവളും ചെറിയവളുമായ മറിയം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. അവള്‍ ഏറ്റവും ഉന്നതമായ മഹത്വം ആദ്യം നേടുന്നു. നമ്മിലൊരാളായ, മനുഷ്യസൃഷ്ടിയായ മറിയം ആത്മാവും ശരീരവും കൊണ്ട് നിത്യത സ്വന്തമാക്കുന്നു. തന്റെ മക്കള്‍ തന്റെ പക്കലേക്ക് വരാന്‍ കാത്തിരിക്കുന്ന അമ്മയെ പോലെ മറിയം നമ്മെ അവിടെ കാത്തിരിക്കുന്നു. ഓരോ തവണ ജപമാല കൈയിലെടുക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും നാം മഹത്തായ ലക്ഷ്യത്തിലേക്ക് ഒരു ചുവട് വയ്ക്കുകയാണ്’ പാപ്പാ വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles